Entertainment
എനിക്ക് മാത്രം ഇഷ്ടമുള്ള മലയാളത്തിലെ അഞ്ച് ചിത്രങ്ങൾ ഇവയാണ്: ഗിരീഷ് എ.ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 16, 09:43 am
Friday, 16th February 2024, 3:13 pm

കുറഞ്ഞ ചിത്രങ്ങൾ കൊണ്ട് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് ഗിരീഷ്. എ.ഡി.

ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ വലിയ വിജയമായിരുന്നു. മലയാളത്തിൽ റൊമാന്റിക് കോമഡി ചിത്രങ്ങളിൽ പുതിയൊരു രീതി കൊണ്ടുവന്ന സംവിധായകനാണ് ഗിരീഷ്. രണ്ടാമത് ഇറങ്ങിയ സൂപ്പർ ശരണ്യയും തിയേറ്ററിൽ വിജയമായി മാറി.

ഇപ്പോൾ ഗിരീഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമലു തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. നസ്ലെൻ, മമിത ബൈജു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ മുന്നേറ്റമാണ് ബോക്സ്‌ ഓഫീസിൽ നടത്തി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മലയാളത്തിൽ തനിക്ക് മാത്രം ഇഷ്ടമുള്ള അഞ്ചു സിനിമകളെ കുറിച്ച് പറയുകയാണ് ഗിരീഷ്.

അധികം ആരും പറഞ്ഞു കേൾക്കാത്ത സിനിമകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിം കമ്പനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഗിരീഷ്.

‘ഒരു സിനിമ ശിപ്പായി ലഹളയാണ്. പിന്നെ കല്യണ സൗഗന്ധികം, മൈ ഡിയർ മുത്തശ്ശൻ, ഇന്ദ്രിയം ഇതൊന്നും മോശമായിട്ടുള്ള രീതിയിൽ അല്ല. എനിക്കിഷ്ടമാണ് ഈ പടമൊക്കെ. അധികം ആരും പറഞ്ഞ് കേൾക്കാത്ത സിനിമകളാണ്. അതുപോലെ ചെസ്സ് എനിക്കിഷ്ടമാണ്,’ ഗിരീഷ് എ. ഡി പറയുന്നു.

അതേസമയം ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ വാലന്റൈന്‍സ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയ സിനിമകളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ പ്രേമലു എത്തിയിരുന്നു. രജിനികാന്ത് ചിത്രം ലാല്‍സലാമിനെയും പിന്തള്ളിയാണ് പ്രേമലു ലിസ്റ്റില്‍ രണ്ടാമതെത്തിയത്.

 

Content Highlight: Gireesh A.D Talk About His Favourit Five Films In Malayalam