| Thursday, 31st October 2019, 3:54 pm

എന്‍.ഗോപാലകൃഷ്ണനെ ട്രോളി തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകനും ഡിനോയും; 'നാസയും എഫ്.ബി.ഐയും വരെ പ്രൂവ് ചെയ്തിട്ടുള്ളതാണ്' വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങളെന്ന ചിത്രം മലയാളി പ്രേക്ഷകരുടെ മനസ്സ് പിടിച്ചെടുത്ത ചിത്രമാണ്. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഡിനോയും ഗിരീഷും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഡിനോയ് ചിത്രം സംവവിധാനം ചെയ്യാന്‍ പോവുകയാണ്. ഡിനോയ് തന്നെയാണ് നായകനും.

ഇരുവരും ചേര്‍ന്ന് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. എന്‍. ഗോപാലകൃഷ്ണനെ ട്രോളിയുള്ള വീഡിയോ ആണ് ഇപ്പോള്‍ ആളുകള്‍ വീണ്ടും വീണ്ടും കാണുന്നത്.

വീഡിയോയെ ഗിരീഷ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.

‘ഗുരുനിന്ദ നടത്തുന്നവന്‍ ഉമിത്തീയില്‍ ദഹിച്ചു തീരേണ്ടതാണ് എന്ന് ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കുന്നു . എന്‍. ഗോപാല കൃഷ്ണന്‍ സാറിനെ പോലുള്ള പയ്യന്മാര്‍ അതിന്റെ ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു . ഗുരു കോപത്തോടെ ശിഷ്യനെ നോക്കുമ്പോള്‍ ഒരു എലക്ട്രോ മാഗ്നെറ്റിക് വേവ് ഗുരുവിന്റെ കണ്ണില്‍ നിന്ന് ശിഷ്യന്റെ തലക്കുള്ളിലെക്ക് പ്രവഹിക്കുന്നു . വാദിക്കാന്‍ വരണ്ട . നാസയും എഫ് ബി ഐ യും പ്രൂവ് ചെയ്തിട്ടുള്ളതാണ്‌ . ഈ വീഡിയോ അതിന്റെ demonstration ആണ് . അസ്ഥിക്ക് വാതം പിടിച്ച ഫ്രാന്‍സ് കാഫ്ക അഥവാ ഫ്രാങ്കി എന്ന ചെറുപ്പക്കാരന്‍ തന്റെ ഗുരുവിനെ അവഹേളിക്കുന്നതും ഗുരു അതിനെ കൈകാര്യം ചെയ്യുന്നതും കണ്ടു നോക്കൂ ..!.’

Latest Stories

We use cookies to give you the best possible experience. Learn more