| Thursday, 15th February 2024, 5:16 pm

ആശാനെപ്പോലെ കാണുന്ന ആ വലിയ സംവിധായകന്റെ കോൾ എനിക്ക് സർപ്രൈസ് ആയിരുന്നു: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു കണ്ട് സിനിമാ മേഖലയിൽ നിന്ന് വന്ന സർപ്രൈസിങ് കോളിനെക്കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എ.ഡി. സത്യൻ അന്തിക്കാട് തന്നെ വിളിച്ചിരുന്നെന്നും അത് വലിയ സന്തോഷമായിരുന്നെന്നും ഗിരീഷ് പറഞ്ഞു. സത്യന്റെ കുടുംബമൊക്കെ പടം കണ്ടിരുന്നെന്നും അദേഹത്തിന്റെ മക്കളും തന്നോട് സംസാരിച്ചെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാട് താൻ ആശാനെപ്പോലെ കാണുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ കോൾ തനിക്കുള്ള അംഗീകാരമാണെന്നും ഗിരീഷ് പറയുന്നുണ്ട്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യൻ അന്തിക്കാട് സാർ വിളിച്ചിരുന്നു. അത് ഭയങ്കര സന്തോഷമായിരുന്നു. പുള്ളി കുടുംബമൊക്കെയായി പോയി കണ്ടു. പടത്തിനെക്കുറിച്ച് കുറെ നേരം സംസാരിച്ചു. പുള്ളി നല്ല ഹാപ്പിയായിരുന്നു. സത്യൻ സാറിനെയൊക്കെ ആശാനെപ്പോലെ കാണുന്ന ഒരാളാണ് ഞാൻ. സത്യൻ സാറിന്റെ പടങ്ങളാണ് ഞാനിപ്പോൾ റിപ്പീറ്റ് കാണാറുള്ളത്. പുള്ളി വിളിക്കുക എന്ന് പറഞ്ഞാൽ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. സത്യൻ സാറും സാറിന്റെ മക്കൾ അഖിലും അനൂപുമൊക്കെ സംസാരിച്ചിരുന്നു,’ ഗിരീഷ് പറഞ്ഞു.

താൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണെന്ന് ഗിരീഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഡോഗ് മീംസ്, ബ്ലാക്ക് ഹ്യൂമർ തുടങ്ങിയ ഗ്രൂപ്പുകളിലെല്ലാം താൻ ഉണ്ടെന്നും അതിൽ നിന്ന് സ്ട്രൈക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ സിനിമയിൽ എടുക്കുമെന്നും ഗിരീഷ് പറയുന്നുണ്ട്.

‘ഞാൻ സോഷ്യൽ മീഡിയയിൽ അത്യാവശ്യം ആക്റ്റീവാണ്. ആക്റ്റീവ് എന്ന് പറഞ്ഞാൽ പോസ്റ്റ് ഇടുകയും കമന്റ് ഇടുകയും ചെയ്യുന്ന ഒരാളല്ല. ഇൻസ്റ്റയിലെ ഗ്രൂപ്പുകളിലെല്ലാം ഞാനുണ്ട് . ഡോഗ് മീംസ്, ബ്ലാക്ക് ഹ്യൂമർ തുടങ്ങിയ ഗ്രൂപ്പുകളിലെല്ലാം ഞാനുണ്ട്. അതിൽ സ്ട്രൈക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ സിനിമയിലേക്ക് എടുക്കും. അത് എടുത്ത് സിനിമയിൽ ഇടാമെന്ന് വിചാരിക്കുന്നതല്ല, നമ്മൾ എഴുതി വരുമ്പോൾ ഈ സാധനം മനസിലേയ്ക്ക് വരും. അങ്ങനെ ഉപയോഗിക്കുന്നതാണ്,’ ഗിരീഷ് പറയുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. നസ്‌ലൻ, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍.

ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: Gireesh A.D about sathyan anithikad’s phone  call

We use cookies to give you the best possible experience. Learn more