മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നു പ്രേമലുവിൽ ഉദ്ദേശിച്ചിരുന്നതെന്ന് സംവിധായകൻ ഗിരീഷ് എ.ഡി. ആദ്യം വന്നത് മമിതയായിരുന്നെന്നും പിന്നെയാണ് നസ്‌ലെൻ വന്നതെന്നും ഗിരീഷ് പറഞ്ഞു. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ലീഡ് ചെയ്യാൻ ഇവരെ രണ്ട് പേരെയുമാണ് ഉദ്ദേശിച്ചതെന്ന് ഗിരീഷ് കൂട്ടിച്ചേർത്തു. പിന്നീട് അഖിലയും സംഗീതും വന്നെന്നും അവസാനമാണ് ശ്യാം എത്തുന്നതെന്നും ഗിരീഷ് ഡൂൾ ന്യൂസിനോട് പറഞ്ഞു.
‘മമിതയെയും നസ്‌ലെനെയും തന്നെയായിരുന്നു ലീഡ് ആയിട്ട് ഉദ്ദേശിച്ചിരുന്നത്. ഏറ്റവും ആദ്യം വന്നത് മമിതയായിരുന്നു. പിന്നെയാണ് നസ്‌ലെൻ വരുന്നത്. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ലീഡ് ചെയ്യാൻ ഇവരെ രണ്ട് പേരെയുമാണ് ഉദ്ദേശിച്ചത്. പിന്നെ അഖിലയാണ് വന്നത്. പിന്നെയാണ് സംഗീത് ഏറ്റവും അവസാനമാണ് ശ്യാം അതിലേക്ക് എത്തുന്നത്. ഇതിലുള്ള എല്ലാവരെയും എനിക്ക് നേരത്തെ അറിയാമായിരുന്നു.
കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ്. ശ്യാമിന്റെ കൂടെ മാത്രമാണ് വർക്ക് ചെയ്യാതിരുന്നത്. പക്ഷെ ശ്യാമിനെ സോഷ്യൽ മീഡിയയിലൂടെയൊക്കെ എനിക്കറിയാം. ഇവരെയൊക്കെ വിളിപ്പിച്ച് ചെയ്യിപ്പിച്ച് നോക്കിയിട്ടാണ് ഫൈനൽ പറഞ്ഞത്. അതിന് മുൻപ് ഈ റോളുകളിലേക്ക് വേറെ ആളുകളെയും ഓഡിഷൻ ചെയ്തിരുന്നു. കാസ്റ്റിങ് കോളിൽ നിന്നല്ലാതെ നമുക്ക് അറിയാവുന്ന ആളുകളെ വെച്ച് നമ്മൾ ചെയ്യിപ്പിച്ചിരുന്നു. ഇവരെയാണ് ആപ്റ്റ് ആയി തോന്നിയത്.
പ്രേമലു കണ്ട് സിനിമാ മേഖലയിൽ നിന്ന് വന്ന സർപ്രൈസിങ് കോളിനെക്കുറിച്ചും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറയുന്നുണ്ട്. സത്യൻ അന്തിക്കാട് താൻ ആശാനെപ്പോലെ കാണുന്ന ഒരാളാണെന്നും അദ്ദേഹത്തിന്റെ കോൾ തനിക്കുള്ള അംഗീകാരമാണെന്നും ഗിരീഷ് പറഞ്ഞു.
‘സത്യൻ അന്തിക്കാട് സാർ വിളിച്ചിരുന്നു. അത് ഭയങ്കര സന്തോഷമായിരുന്നു. പുള്ളി കുടുംബമൊക്കെയായി പോയി കണ്ടു. പടത്തിനെക്കുറിച്ച് കുറെ നേരം സംസാരിച്ചു. പുള്ളി നല്ല ഹാപ്പിയായിരുന്നു. സത്യൻ സാറിനെയൊക്കെ ആശാനെപ്പോലെ കാണുന്ന ഒരാളാണ് ഞാൻ. സത്യൻ സാറിന്റെ പടങ്ങളാണ് ഞാനിപ്പോൾ റിപ്പീറ്റ് കാണാറുള്ളത്. പുള്ളി വിളിക്കുക എന്ന് പറഞ്ഞാൽ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. സത്യൻ സാറും സാറിന്റെ മക്കൾ അഖിലും അനൂപുമൊക്കെ സംസാരിച്ചിരുന്നു,’ ഗിരീഷ് പറഞ്ഞു.
Content Highlight: Gireesh a.d about casting premalu movie