| Thursday, 26th July 2012, 12:30 pm

ഗുജറാത്തിന്റെ സങ്കുചിത ദേശമഹിമ ഗിര്‍വന സിംഹങ്ങളുടെ വംശമറുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്‍വിയോണ്‍മെന്റല്‍ സയന്‍സ്/ഷഫീക്ക് എച്ച്

പ്രകൃതിയിലെ മാറ്റങ്ങള്‍ മനുഷ്യനെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നളുകളേറെയായിരിക്കുന്നു. പ്രകൃതിയിലെ അസന്തുലിതാവസ്ഥകള്‍ അവന്റെ ജീവിതത്തെ നേരിട്ട് ബാധിച്ചു തുടങ്ങിയപ്പോഴാണ് മനഷ്യന്‍ പ്രകൃതി ഉണ്ട് എന്ന ബോധ്യത്തിലേയ്ക്ക് മടങ്ങിയെത്തിയത്. ഇപ്പോള്‍ ചുറ്റു നിന്നും ഉയരുന്നത് പ്രകൃതിയെ കുറിച്ചുള്ള വിലാപങ്ങളോ ചരമഗീതങ്ങളോ മാത്രം. ഇതിനിടയിലാണ് നമ്മളെ ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. ഗിര്‍ വന സിംഹങ്ങള്‍ വംശനാശത്തില്‍ തന്നെ മുന്‍പന്തിയില്‍.
[]
ശുദ്ധമായ ഏഷ്യന്‍ സിംഹങ്ങള്‍ കാണപ്പെടുന്ന ഏക പ്രദേശമാണ് ഗുജറാത്തിലെ ഗിര്‍ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്ക്. 1965ലാണ് ഇത് സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്. ഏകദേശം 1412 ചതുരശ്ര കിലോമീറ്റര്‍.

ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് വംശനാശ ഭീഷണി നേരിടുന്നതില്‍ മുന്‍പന്തിയില്‍ ഗുജറാത്തിലെ ഗിര്‍വന സിംഹങ്ങളാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഈ വമ്പന്‍ പൂച്ചകള്‍ കേവലം 300 എണ്ണം മാത്രമേയുള്ളുവെന്നാണ് അവസാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010ലെ സെന്‍സസ് പ്രകാരം ഇത് 411 ആയിരുന്നു. 2005ലെ കണക്കുകളില്‍ നിന്നു വ്യത്യസ്തമായി 52 സിംഹങ്ങളുടെ വര്‍ധനവാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്.  എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 70 സിംഹങ്ങള്‍ മരിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഈ കണക്കുകള്‍ ശരിവെയ്ക്കുകയും ചെയ്തിരിക്കുന്നു.

വംശനാശ ഭീഷണി നേരിടുന്ന ഈ വമ്പന്‍ പൂച്ചകള്‍ കേവലം 300 എണ്ണം മാത്രമേയുള്ളുവെന്നാണ് അവസാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവു വലിയ പ്രശ്‌നം സ്ഥലപരിമിതിയാണ്.

ഇന്ത്യന്‍ സിംഹങ്ങളെന്നും ഏഷ്യന്‍ സിംഹങ്ങളെന്നും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം പാന്തെറാ ലിയോ ഇന്‍ഡിക്ക (Panthera leo Indica) എന്നാണ്. സിഹവര്‍ഗത്തിലെ ഒരു ഉപവിഭാഗം. ഇന്ത്യയില്‍ തന്നെ കാണപ്പെടുന്ന “വന്‍ പൂച്ച”കളിലെ (big cat) പ്രമുഖ വിഭാഗം കൂടിയാണിവ. ഇന്ത്യന്‍ പുലി, ഹിമപുലി മുതലായവയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റുള്ളവ. ആഫ്രിക്കന്‍ സിംഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഷ്യന്‍ സിംഹങ്ങള്‍ ചെറുതും ഭാരം കുറഞ്ഞവയുമാണ്.

എന്നാല്‍ ഇപ്പോഴത്തെ എണ്ണക്കുറവ് പേടിക്കാനില്ല എന്നാണ് ഫോറസ്റ്റ് ആന്റ് എന്‍വിയോണ്‍മെന്റല്‍ സെക്രട്ടറി എസ്.കെ.നന്ദ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്രമാത്രം നിസ്സാരമല്ലതന്നെ.

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവു വലിയ പ്രശ്‌നം സ്ഥലപരിമിതിയാണ്. വനത്തിന്റെ അതിര്‍ത്തി പ്രദേശത്തേക്കുവരെ ഇവയ്ക്ക് ഇരതേടി എത്തേണ്ടി വരുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നു. കാരണം ഈ പ്രദേശങ്ങള്‍ നിറയേ മൂടപ്പെടാതെ കിടക്കുന്ന 8000ത്തോളം വരുന്ന കിണറുകളാണ്. ഒപ്പ അസുഖങ്ങളും പ്രകൃതി ക്ഷോഭങ്ങളും.

‘സിംഹങ്ങള്‍ ഗുജറാത്തിന്റെ അഭിമാനമാണ്. ലോകത്തിന് അസൂയയാണ്. ഞങ്ങള്‍ക്കറിയാം അവയെ പോറ്റാന്‍’

എന്നാല്‍ ദുഖകരമെന്നു പറയട്ടെ ഈ പാവം ജീവിവര്‍ഗ്ഗം ദുരിതമനുഭവിക്കുന്നത് മനുഷ്യന്റെ ദുരഭിമാനത്തില്‍ നിന്നും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തല്‍ നിന്നു കൂടിയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തന്നെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ സമീപനവും വ്യക്തമാക്കുന്നത്.

മധ്യപ്രദേശില്‍ സിംഹങ്ങള്‍ക്കായി മറ്റൊരു സങ്കേതം തയ്യാറാകുന്നുവെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ സിംഹങ്ങളെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. എന്നാല്‍ മുന്‍ കേന്ദ്ര വനംവകുപ്പ് മന്ത്രി ജയറാം രമേഷ് സിംഹങ്ങളെ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞെരുങ്ങിയ സ്ഥലത്ത് ജീവിക്കുന്ന സിംഹങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം സ്വാതന്ത്ര്യമാണ്. ഗുജറാത്ത് സര്‍ക്കാര്‍ അതാണ് ഇപ്പോള്‍ നിരസിച്ചിരിക്കുന്നത്.

“സിംഹങ്ങള്‍ ഗുജറാത്തിന്റെ അഭിമാനമാണ്. ലോകത്തിന് അസൂയയാണ്. ഞങ്ങള്‍ക്കറിയാം അവയെ പോറ്റാന്‍” എന്ന് എസ്, കെ നന്ദ പറയുമ്പോള്‍ ലോകം ആശ്ചര്യപ്പെടുകയാണ്. ദുഖിക്കുകയാണ്. സങ്കുചിത ദേശീയ മഹിമ ഈ ജീവിവര്‍ഗത്തെ ഭൂമിയില്‍ നിന്നു തന്നെ തുടച്ചു നീക്കുമോ? ആ ദിശയിലേയ്ക്കുള്ള മാറ്റമായി വേണം ഇപ്പോള്‍ വന്നിരിക്കുന്ന സെന്‍സസ് റിപ്പോര്‍ട്ടിനെയും നോക്കിക്കാണാന്‍.

Latest Stories

We use cookies to give you the best possible experience. Learn more