|

മെസിക്ക് എന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ സഹിക്കില്ല; അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ ഐതിഹാസികമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ലയണല്‍ മെസി. രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

കഴിഞ്ഞ കോപ്പ അമേരിക്കയില്‍ ഐതിഹാസികമായ വിജയം സ്വന്തമാക്കി ടീമിന് 16ാം കിരീടവും നേടിക്കൊടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. എന്നാല്‍ കോപ്പ ഫൈനല്‍ മത്സരത്തില്‍ കാലിന് ഗുരുതരമായി പരിക്ക് പറ്റിയ മെസിക്ക് ആദ്യ പകുതിയില്‍ തന്നെ കാലിന് ഗുരുതരമായി പരിക്ക് പറ്റിയെങ്കിലും കളത്തില്‍ തുടരാന്‍ മെസി ശ്രമിച്ചിരുന്നു.

പക്ഷെ അയാള്‍ക്ക് അതിന് സാധിക്കാതെ വരികയും പുറത്തേക്ക് പോകകുകയുമായിരുന്നു. ഇപ്പോള്‍ അര്‍ജന്റൈന്‍ താരമായ ജിയോവാനി ലോ സെല്‍സോ പറയുന്നത് തങ്ങളുടെ ക്യാപ്റ്റന് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നാണ്.

‘ഞങ്ങളുടെ എംബ്ലവും ക്യാപ്റ്റനും ലയണല്‍ മെസിയാണ്. എപ്പോഴും കളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന താരമാണ് മെസി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കളിക്കളത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. സഹതാരങ്ങള്‍ എന്ന നിലയിലും സുഹൃത്തുക്കള്‍ എന്ന നിലയിലും മെസി ബുദ്ധിമുട്ടുന്നത് ഞങ്ങള്‍ക്ക് ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ്.

ആ ഗോള്‍ വന്ന സമയത്ത് ഞാന്‍ ആദ്യം ചെയ്തത് മെസിയെ പോയി ഹഗ് ചെയ്തു എന്നുള്ളതാണ്. കാരണം ആരെക്കാളും അത് അര്‍ഹിച്ചത് മെസിയാണ്. ആ ഗോള്‍ മെസിക്ക് ഡെഡിക്കേറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ സെല്‍സോ പറഞ്ഞു.

ഇപ്പോഴും പരിക്കിന്റെ പിടിയില്‍ നിന്ന് പുര്‍ണമായി മെസിക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

Content Highlight: Giovani Lo Celso Talking About Lionel Messi