| Wednesday, 24th June 2015, 10:07 am

ആയുര്‍വേദത്തില്‍ മഞ്ഞളും ഇഞ്ചിയും എങ്ങനെ താരങ്ങളാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആയുര്‍വേദത്തില്‍ ഇഞ്ചിയ്ക്കും മഞ്ഞളിനും സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളും ഇവതന്നെ. ഇനി ഇവയെല്ലാം എങ്ങനെയാണ് ശരീരത്തിന് ഗുണം ചെയ്യുന്നത് എന്ന് അറിയാം.

ഇഞ്ചിയിലടങ്ങയിരിക്കുന്ന വ്യത്യസ്ഥങ്ങളായ ജീവകങ്ങള്‍

ഇഞ്ചിയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബി 6, ജീവകം സി എന്നിവയ്‌ക്കൊപ്പം കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്, ഇരുമ്പ്, എന്നിവ ചെറിയ തോതിലും അടങ്ങിയിരിക്കുന്നു.

ഇഞ്ചിയുടെ ഗുണങ്ങള്‍

ദഹന പ്രക്രിയ മികച്ചതാക്കുന്നു.

പോഷകങ്ങളുടെ ആകിരണം മെച്ചപ്പെടുത്തുന്നു.

ജലദോഷം അകറ്റുന്നു- തൊണ്ടയിലും മൂക്കിലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റുന്നു.

മനം പിരട്ടല്‍ കുറയ്ക്കുന്നു

ഗ്യാസ് സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു

വയറിനുള്ളിലെ പ്രശ്‌നങ്ങളകറ്റാന്‍ സഹായിക്കുന്നു.

സന്ധിവേദന നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കുന്നു.

തൊലിയിലുണ്ടാകുന്ന ചുണങ്ങ് പോലുള്ള നിറവ്യത്യാസങ്ങള്‍ കുറയ്ക്കുന്നു.

ഇഞ്ചിയുടെ പ്രയോഗങ്ങള്‍

ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ആഹാരത്തിനു മുമ്പോ ശേഷമോ കഴിക്കുന്നത് വിശപ്പിനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.

പാചകത്തിന് രുചി വര്‍ധിപ്പിക്കാനുപയോഗിക്കാവുന്ന ഒരു നല്ല സുഗന്ധവ്യഞ്ജനമായും ഇഞ്ചി ഉപയോഗിക്കാം.

ഇഞ്ചിയും തുളസി ഇലകളും തേനും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും പരിഹാരമാണ്.

മഞ്ഞളിലടങ്ങിയിരിക്കുന്ന ജീവകങ്ങള്‍

ഇരുമ്പ്, പൊട്ടാസ്യം, ജീവകം ബി6 എന്നിവ ധാരാളമായി മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ജീവകം സി, കാത്സ്യം എന്നിവയും മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.

മഞ്ഞളിന്റെ ഗുണങ്ങള്‍

രോഗബാധ തടയുന്നു

രക്തചംക്രമണം വര്‍ധിപ്പിക്കുന്നു

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

മുറിവുണക്കുന്നു

ചര്‍മ്മാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

കരളിനെ വിഷവിമുക്തമാക്കുന്നു.

കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്തുന്നു

രക്തക്കുറവ് പരിഹരിക്കുന്നു

ജലദോഷത്തെയും മൂക്കടപ്പിനെയും പ്രതിരോധിക്കുന്നു

നെഞ്ചെരിച്ചിലിനും സന്ധിവേദനയ്ക്കും പരിഹാരം

മഞ്ഞള്‍ ഉപയോഗങ്ങള്‍

ചര്‍മ്മ സൗന്ദര്യം മെച്ചപ്പെടുത്താനുള്ള നല്ല “ഫേസ് പാക്ക്” ആയി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്.

പാലും മഞ്ഞളും ജലദോഷത്തെ പ്രതിരോധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ ആഹാരങ്ങളിലെ മുഖ്യ ചേരുവ മഞ്ഞളാണ്. പ്രത്യേകിച്ച് കറികളില്‍. അത് ആഹാരങ്ങള്‍ക്ക് രുചിയിും നിറവും മണവും നല്‍കുന്നതോടൊപ്പം മെച്ചപ്പെട്ട ആരോഗ്യവും പ്രദാനം ചെയ്യുന്നു.

We use cookies to give you the best possible experience. Learn more