Advertisement
IPL 2022
നോക്കൗട്ട് ഗെയ്മുകളില്‍ ഇവന്‍ പുലി തന്നെ !
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 30, 03:46 pm
Monday, 30th May 2022, 9:16 pm

വളരെ ആവേശകരമായ മറ്റൊരു ഐ.പി.എല്‍ സീസണ്‍ കൂടെ അവസാനിച്ചിരിക്കുകയാണ്. ഒരുപാട് മികച്ച മത്സരങ്ങളും അപ്രതീക്ഷ മത്സരഫലങ്ങളും നടന്ന ഈ സീസണില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍മാരാകുകയായിരുന്നു.

കടലാസില്‍ ശരാശരി ടീമായിരുന്ന ഗുജറാത്ത് അവരുടെ ടീം സ്പിരിറ്റും കളിക്കളത്തിലെ ആറ്റിറ്റിയൂടും കാരണമാണ് കിരീടം സ്വന്തമാക്കിയത്. മറ്റു ടീമുകളെ വിറപ്പിച്ച് ഫൈനല്‍ വരെ എത്തിയ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലടക്കം മൂന്ന് കളിയിലാണ് ഗുജറാത്ത് തോല്‍പ്പിച്ചത്.

ഫൈനലില്‍ മികച്ച ബൗളിംഗായിരുന്നു രാജസ്ഥാന്‍ കാഴ്ചവെച്ചത്. ആദ്യ ഓവര്‍ മുതല്‍ അറ്റാക്ക് ചെയ്ത് ബൗള്‍ ചെയ്ത രാജസ്ഥാന്റെ ബൗളിംഗന് മുന്നില്‍ സാഹയും,വെയ്ഡും വീണുപോയി.

പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഗുജറാത്തിനെ കൈ പിടിച്ചുയുര്‍ത്തിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക്കിനെ കൂട്ടുപിടിച്ചുകൊണ്ട് ഗില്‍ ഗൂജറാത്തിന്റെ ഇന്നിംഗ്‌സിന് നങ്കൂരമിട്ടു.

പതിയെ കളിക്കുന്നതിന് എന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന കളിക്കാരനാണ് ശുഭ്മാന്‍ ഗില്‍. എന്നാല്‍ ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ഗില്ലിന് മികച്ച റെക്കോഡുകളാണുള്ളത്.

ഇതുവരെ ഏഴ് പ്ലേ ഓഫ് മത്സരങ്ങളാണ് ഗില്‍ കളിച്ചത്. 261 റണ്ണാണ് താരം ഈ ഏഴ് മത്സരങ്ങളില്‍ നിന്നുമായി അടിച്ചുകൂട്ടിയത്. രാജസ്ഥാനെതിരെയുള്ള ആദ്യ ക്വാളിഫയറില്‍ 189 റണ്‍ പിന്തുടര്‍ന്ന ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ സാഹയെ നഷ്ടമായിരുന്നു.

എന്നാല്‍ വെയ്ഡിനെ കൂട്ടുപിടിച്ച് ഗില്‍ ഗുജറാത്തിനെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. വെറും 21 പന്തില്‍ 166 ശരാശരിയില്‍ 35 റണ്‍ നേടി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

2021 പ്ലേ ഓഫില്‍ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും മികച്ച പ്രകടനമായിരുന്നു ഗില്‍ നടത്തിയത്.ഫൈനലില്‍ നേടിയ അര്‍ധസെഞ്ച്വറിയടക്കം 126 റണ്‍സ് താരം നേടിയിരുന്നു. എന്നാല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നൈറ്റ് റൈഡേഴ്‌സ് തോല്‍ക്കുകയായിരുന്നു.

ഇതുവരെയുള്ള പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്നും ഗില്‍ ഒരു ഭിഗ് മാച്ച് പ്ലയര്‍ ആണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇന്നലെ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച വിജയ റണ്‍ നേടിയതും ഈ യുവതാരം തന്നെ.

Content Highlights : Shubhman Gill is excellent in ipl knockouts