ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്‍സ്റ്റഗ്രാമിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്. ശിവനെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ചു മനിഷ് സിംഗാണു പരാതി നല്‍കിയത്.
ഒരു കൈയില്‍ വൈന്‍ ഗ്ലാസും മറ്റൊരു കൈയില്‍ മൊബെല്‍ ഫോണും പിടിച്ചുനില്‍ക്കുന്ന ശിവന്റെ ഒരു ജിഫ് ചിത്രം (ഗ്രാഫിക്‌സ് ഇന്റര്‍ചെയ്ഞ്ച് ഫോര്‍മാറ്റ്) പ്രചരിച്ചിരുന്നു. ഇതിനെതിരെയാണു മനിഷിന്റെ പരാതി.
‘ഹിന്ദുമത വിശ്വാസികളുടെ പ്രധാന ദൈവമാണു ശിവന്‍. ശിവനെ ഇത്തരത്തില്‍ ചിത്രീകരിച്ചതിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണ്,’ മനിഷ് പരാതിയില്‍ പറയുന്നു.
മനപൂര്‍വം വിദ്വേഷം പരത്താനും വിശ്വാസികളെ മുറിവേല്‍പ്പിക്കാനുമാണു ജിഫ് നിര്‍മ്മിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്‍സ്റ്റഗ്രാം സി.ഇ.ഒയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണു മനിഷിന്റെ ആവശ്യം. 2020 ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടയാളാണു മനിഷ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: GIF of Lord Shiva with Wine, Mobile Phone ‘Hurts’ BJP Leader, Files Cases Against Instagram