|

ഇതിഹാസങ്ങൾക്ക് പോലുമില്ല ഇതുപോലൊരു റെക്കോഡ്; ഇറ്റലിയുടെ വന്മതിലിന് സ്വപ്നനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന ആവേശകരമായ ഇറ്റലി-ക്രോയേഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

മത്സരത്തില്‍ ക്രോയേഷ്യക്കായി ഗോള്‍ നേടിയത് സൂപ്പര്‍ താരം മോഡ്രിച്ച് ആയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 55ാംമിനിട്ടില്‍ ഇറ്റലിയുടെ പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു റയല്‍ സൂപ്പര്‍ താരം.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 55ാംമിനിട്ടില്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ആയിരുന്നു ക്രോയേഷ്യക്കായി ഗോള്‍ നേടിയത്. ഇറ്റലിയുടെ പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു റയല്‍ മാഡ്രിഡ് താരം.

എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യയുടെ വിജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റലി താരം മാറ്റിയ സാക്കോഗ്നി ഗോള്‍ നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്സില്‍ നിന്നും ഒരു തകര്‍പ്പന്‍ വോളിയിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണാരുമ്മ ഒരു ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.

യൂറോകപ്പിന്റെ ചരിത്രത്തില്‍ പത്തു മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍കീപ്പര്‍ എന്ന നേട്ടമാണ് പാരീസ് സെയ്ന്റ് ജെര്‍മെന്‍ താരം സ്വന്തമാക്കിയത്.

തന്റെ 25ാം വയസിലാണ് ഡോണാരുമ്മ ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. 2021 യൂറോ കപ്പില്‍ ഏഴു മത്സരങ്ങളിലാണ് ഇറ്റലിയുടെ പോസ്റ്റിനു മുമ്പില്‍ താരം വല കാത്തത്.

സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനും അസൂറിപ്പടക്ക് സാധിച്ചു.

മറുഭാഗത്ത് രണ്ട് സമനില മാത്രമായി രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ക്രോയേഷ്യ ഫിനിഷ് ചെയ്തത്. ജൂണ്‍ 29ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഇറ്റലിയുടെ എതിരാളികള്‍.

Also Read: ടി-20 ലോകകപ്പിന്റെ ചരിത്രം മാറ്റിമറിച്ച് അഫ്ഗാന് സിംഹം!

Also Read: ഫാന്സി ഡ്രസും മിമിക്രിയുമൊന്നും ആള്ക്കാര് സഹിക്കില്ല, പടം എപ്പോള് താഴെപ്പോയെന്ന് ചോദിച്ചാല് മതി: ധ്യാന് ശ്രീനിവാസന്

Content Highlight: Gianluigi Donnarumma create a New Record in Euro Cup

Video Stories