| Sunday, 15th September 2019, 7:33 pm

ജന്മനാടായ കശ്മീരിലേക്ക് പോകാന്‍ അനുമതി തേടി ഗുലാം നബി ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കുടുംബാംഗങ്ങളെ കാണുന്നതിനായി പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തിങ്കളാഴ്ച പരിഗണിക്കും.

പല തവണ ഗുലാം നബി ആസാദിനെ കശ്മീരില്‍ പ്രവേശിക്കാനനുവദിക്കാതെ സുരക്ഷാ സേനാ തിരിച്ചയച്ചിരുന്നു. അവസാനമായി രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം പോയപ്പോള്‍ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചയക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സീതാറാം യെച്ചൂരിയെയും മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജയയെും കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോടതി അനുവദിച്ചിരുന്നു. യെച്ചൂരിയെ സി.പി.ഐ.എം നേതാവ് തരിഗാമിയെ സന്ദര്‍ശിക്കാനും ഇല്‍തിജയ്ക്ക് മാതാവിനെ സന്ദര്‍ശിക്കാനുമാണ് കോടതി അനുമതി നല്‍കിയിരുന്നത്.

യെച്ചൂരിയുടെ ഹരജി പ്രകാരം തരിഗാമിയെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more