| Thursday, 13th December 2018, 5:53 pm

'ഗാന്ധി വംശീയവാദി'; ഘാനയിലെ സർവകലാശാലയിൽ നിന്നും ഗാന്ധിപ്രതിമ നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അക്ര: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഘാന യൂണിവേഴ്സിറ്റിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. ഗാന്ധി വംശീയവാദിയാണ് എന്ന ആരോപണമുന്നയിച്ചാണ് പ്രതിമ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടത്. ആഫ്രിക്കൻ രാജ്യമായ ഖാനയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഘാന യൂണിവേഴ്സിറ്റി.

Also Read മുണ്ടുടുത്ത് 2255 കാറില്‍ വന്നിറങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍

ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയാണ് രണ്ടു വർഷങ്ങൾക്ക് മുൻപ് ഖാനയിലെ അക്രയിലുള്ള ഘാന യൂണിവേഴ്സിറ്റിയിലെ ഈ പ്രതിമ സമാധാനത്തിന്റെ പ്രതീകം എന്ന രൂപേണ അനാച്ഛാദനം ചെയ്തത്. ഘാനയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുക എന്ന ലക്‌ഷ്യം വെച്ചാണ് പ്രണബ് മുഖർജി പ്രതിമ സ്ഥാപിക്കുന്നത്.

Also Read ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

എന്നാൽ അധികം താമസിയാതെ തന്നെ പ്രതിമക്കെതിരെ യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. ഗാന്ധി വംശീയവാദി ആയിരുന്നെന്ന്, ആഫ്രിക്കക്കാരെക്കാൾ തൊലിയുടെ നിറത്തിലും കഴിവിലും രൂപത്തിലും മുൻപന്തിയിലാണ് ഇന്ത്യക്കാർ എന്നർത്ഥം വെച്ച് ഗാന്ധി എഴുതിയിട്ടുള്ള ഖണ്ഡികകൾ ഉദ്ധരിച്ച് ഇവർ ആരോപിച്ചു. പ്രതിമ മാറ്റുകയെന്നത് സ്വാഭിമാനത്തിന്റെ ഭാഗമാണ് തങ്ങൾക്ക് എന്നാണു ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും പറയുന്നത്.

ഈ ആവശ്യം ഉയർന്ന് അധിക സമയം കഴിയാതെ തന്നെ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രതിമ നീക്കം ചെയ്യുകയായിരുന്നു. തങ്ങൾ കൂടിയാലോചിച്ചാണ് ഈ തീരുമാനം കൈകൊണ്ടതെന്നു യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. സംഭവം വിവാദമാകാതിരിക്കാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനും തങ്ങൾ ശ്രദ്ധാലുക്കളാണെന്ന് ഘാനയുടെ മുൻ സർക്കാർ പറയുന്നു.

Also Read 57 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പെട്രോള്‍ വില കൂട്ടി

ആഫ്രിക്കയിയലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആകമാനം നടക്കുന്ന കൊളോണിയൽ ശേഷിപ്പുകൾ ഉച്ഛാടനം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഘാന യൂണിവേഴ്സിറ്റിയിലെ ഈ ആവശ്യം ഉയർന്നത്.

ഗാന്ധിയുടെ അഹിംസ പ്രസ്ഥാനവും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഗാന്ധിജിക്ക് ഉള്ള പങ്കും ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രസിദ്ധമാണെങ്കിലും അദ്ദേഹത്തെ കുറിച്ച് മിക്ക ആഫ്രിക്കക്കാർക്കും ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.

We use cookies to give you the best possible experience. Learn more