| Friday, 8th June 2018, 8:12 am

അഴിമതി ആരോപണം; ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു. 11 മില്യണോളം രൂപ ഗവണ്‍മെന്റ് രേഖകള്‍ സൃഷ്ടിക്കാനായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ ഘാന ഗവണ്‍മെന്റ് തീരുമാനിച്ചത്.

ഡോക്യുമെന്ററിയിലൂടെയാണ് ഞെട്ടിക്കുന്ന അഴിമതി കഥകള്‍ പുറത്ത് വന്നത്. രണ്ട് വര്‍ഷത്തോളമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണമാണ് ഡോക്യുമെന്ററി ആയി പുറത്ത് വന്നിരിക്കുന്നത്.


Read Also : ജര്‍മ്മനി ഒന്നാമത്, ബ്രസീല്‍ രണ്ടാമത്; ഇന്ത്യ 97 ല്‍ തന്നെ, ഫിഫാ റാങ്കിംഗ് പട്ടിക പുറത്തിറക്കി


ഡോക്യുമെന്ററിയില്‍ ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലക്ഷങ്ങള്‍ കൈക്കൂലിയായി ആവശ്യപ്പെടുന്നത് വ്യക്തമാണ്. ഘാന ഫുട്‌ബോള്‍ ടീമിന് ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പില്‍ 5% കമ്മീഷന്‍ തുക അസോസിയേഷന്‍ പ്രസിഡന്റ് കൈപ്പറ്റിയതായും തെളിഞ്ഞിട്ടുണ്ട്. പുതിയ അസോസിയേഷന്‍ ഭാരവാഹികള്‍ നിലവില്‍ വരുന്നത് വരെ ഗവണ്‍മെന്റ് ആകും കാര്യങ്ങള്‍ നേരിട്ട് നടത്തുക.

സംഭവം ഞെട്ടലോടെയാണ് നോക്കി കാണുന്നത് എന്ന് ഘാന മന്ത്രി മുഹമ്മദ് അബ്ദുല്‍ ഹമീദ് പറഞ്ഞു. കടുത്ത നടപടികളും കൂടുതല്‍ അന്വേഷണങ്ങളും ഉടന്‍ പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more