| Wednesday, 10th June 2020, 10:36 am

വെര്‍ച്വല്‍ ക്യൂ സംവിധാനവുമായി കാസര്‍ഗോഡ് ജനല്‍ ആശുപത്രി; 'ജി.എച്ച് ക്യൂ' ആപ്പ് ഒരുക്കി എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: വെര്‍ച്വല്‍ ക്യൂ സംവിധാനമൊരുക്കി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി. കൊവിഡ് പശ്ചാത്തലത്തിലാണ് ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടിയ സാഹചര്യം പരിഗണിച്ചാണ് പുതിയ സംവിധാനം.സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ടോക്കണ്‍ വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ എട്ട് വരെ ടോക്കണ്‍ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാന്‍ സംവിധാനമുണ്ട്. ബുക്ക് ചെയ്താന്‍ ഉടന്‍ പ്രത്യേക ടോക്കണ്‍ നമ്പര്‍ സഹിതം എപ്പോള്‍ വരണമെന്ന അറിയിപ്പ് ലഭിക്കും.

ആദ്യഘട്ടത്തില്‍ 50 ശതമാനം ഒ.പി ടോക്കണുകളാണ് മൊബൈല്‍ ആപ്പിലൂടെ നല്‍കുന്നത്. ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയിലെത്തി ടോക്കണ്‍ എടുക്കാം. കാസര്‍ഗോഡ് എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ആപ്പ് വികസിപ്പിച്ച് സൗജന്യമായി ആശുപത്രിക്ക് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more