| Friday, 26th September 2014, 1:56 pm

ഇനി നിങ്ങളുടെ മുഖവും വെട്ടിത്തിളങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് പലരും നേരിടുന്ന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ്. മൂക്കിന് ചുറ്റുമാണ് ഇത് ഏറ്റവുമധികം കാണുക. അഴുക്ക് അടിഞ്ഞുകൂടുന്നതാണ് ഇതുണ്ടാവാനുള്ള പ്രധാന കാരണം. പാടുകള്‍ അകറ്റാനായി പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് മടുത്തവരും കുറവല്ല. ഇവര്‍ക്കെല്ലാം സഹായകരമാകുന്ന രീതിയില്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1. മുഖം കഴുകുക: നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് ദിവസവും രണ്ട് മൂന്ന് തവണ മുഖം കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സ്‌ക്രബ് ഉപയോഗിക്കുക.

2. സ്റ്റീം ബാത്ത്: മുഖത്ത് ആവി കൊള്ളുന്നത് ബ്ലാക്ക്‌ഹെഡ്‌സ് ലൂസാവാന്‍ സഹായിക്കും. അതുവഴി അത് എളുപ്പം എടുത്തുകളയാം.

3. നാരങ്ങാ നീരും, തേനും അല്പം പഞ്ചസാരയും എടുക്കുക. ഈ മിശ്രിതം പതുക്കെ സ്‌കിന്നില്‍ പുരട്ടുക. പഞ്ചസാര അലിയുന്നത് വരെ ഇങ്ങനെ ചെയ്യുന്നത് തുടരുക. ഇത് പ്രകൃതിദത്തമായ സ്‌ക്രബ് ആയി പ്രവര്‍ത്തിക്കും.

4. ഒലിവോയിലും ഓട്‌സും ഒരു നുള്ള് ഉപ്പും ചേര്‍ത്ത മിശ്രിതം എടുക്കുക. പത്ത് മിനിറ്റോളം ഇത് മുഖത്ത് പിടിപ്പിക്കുക. പിന്നീട് ഇളംചൂട് വെള്ളത്തില്‍ കഴുകിക്കളയുക.

We use cookies to give you the best possible experience. Learn more