| Saturday, 7th July 2018, 9:39 am

യുപിയിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടണമെങ്കില്‍ രാഹുല്‍ ഗാന്ധി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം: ടി.ഡി.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു “നല്ല ബ്രാഹ്മണ പെണ്‍കുട്ടി”യെ വിവാഹം ചെയ്യണമെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി. ജെ.സി. ദിവാകര്‍. താനൊരിക്കല്‍ ഇക്കാര്യം യു.പി.എ. അധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയോടു പറഞ്ഞിരുന്നെന്നും ജെ.സി. ദിവാകര്‍ പറഞ്ഞു. വിശാഖപട്ടണത്തു നടന്ന ഒരു പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


Read Also : യാത്രക്കിടെ റോഡില്‍ കണ്ടത് രണ്ടായിരത്തിലേറെ കുഴികള്‍; എക്സിക്യൂട്ടീവ് എഞ്ചീനിയറെ സസ്പെന്‍ഡ് ചെയ്ത് ജി.സുധാകരന്‍


“”ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു “നല്ല ബ്രാഹ്മണ പെണ്‍കുട്ടി”യെ വിവാഹം ചെയ്യണം. 2014-ല്‍ ഞാനിക്കാര്യം സോണിയയോടു പറഞ്ഞതാണ്. രാഹുലിനു പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണവേണം. ബ്രാഹ്മണസമുദായമാണു യു.പി. ഭരിക്കുന്നത്. അതുകൊണ്ടാണു ഞാനിക്കാര്യം ശുപാര്‍ശചെയ്തത്. സോണിയ അതുകേട്ടില്ല.” എം.പി പറഞ്ഞു.

അനന്തപുര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായ റെഡ്ഡി ആറുതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ.യായിട്ടുണ്ട്. 2014-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം ടി.ഡി.പി.യിലേക്കു കൂറുമാറുകയായിരുന്നു.


We use cookies to give you the best possible experience. Learn more