| Friday, 5th September 2014, 5:25 pm

മഹാബലി വീണ്ടെടുക്കപ്പെടുന്നു; കീഴാള ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രാഹ്മണര്‍ മാത്രമാണ് ബുദ്ധിയും ശേഷിയും ഉള്ളവരെന്നും അവര്‍ വന്നതിനു ശേഷമാണ് ഇവിടെ എല്ലാം ഉണ്ടായതെന്നും അവരാണ് ഇതൊക്കെ ഉണ്ടാക്കിയതെന്നും സ്ഥാപിച്ചുകൊണ്ട് ഭൂമിക്കും സ്വത്തിനും അധികാരത്തിനും പൗരോഹിത്യത്തിനും സാഹിത്യത്തിനും കലക്കുമെല്ലാം തങ്ങളാണ് അവകാശികളെന്നും സ്ഥാപിക്കാനുള്ള ശ്രമം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നുണ്ട്. അവര്‍ണരെയും അത് പറഞ്ഞു പഠിപ്പിച്ച് സവര്‍ണ്ണ ആശയങ്ങളുടെ പ്രചാരകരാക്കിമാറ്റാന്‍ ശ്രമിക്കുന്നു. ഇവിടെ കഥയറിയാതെ ആട്ടം കാണുകയും ആട്ടം കഴിഞ്ഞിട്ടും കഥയറിയാതെയും നമ്മള്‍ വീണ്ടും ആട്ടങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്നു.



സവര്‍ണ്ണക്കോമരങ്ങള്‍ മഹാബലിയുടെ വേഷവിധാനങ്ങളിലും രൂപത്തിലും മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ സ്വന്തം ആളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇന്നും നടന്നുവരുന്നത്. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടാതെ ബലിയെ വികൃതമായും പരിഹാസ്യനാക്കിയും ചിത്രീകരിച്ചുവരുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടിയും ഒപ്പം നടക്കുന്നുണ്ട്.


മഹാബലി എന്നത് വെറും സങ്കല്‍പമല്ല, തകര്‍ക്കപ്പെട്ട ഒരു വലിയ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്. മഹാബലിയെ പുരാണങ്ങളിലല്ല, ചരിത്രത്താളുകളിലാണ് തിരയേണ്ടത്. അതുകൊണ്ടുതന്നെ ചരിത്രബോധത്തിന്റെയും യുക്തിയുടെയും പിന്തുണയോടെ ചാതുര്‍വര്‍ണ്യത്തിന്റെ പാതാളത്തില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് അനാവശ്യമായ “വേഷംകെട്ടുകളി”ല്ലാത്ത മഹാബലിയെ നമ്മുടെ ചിത്രകാരന്മാര്‍ ഇവിടെ പുന:രാവിഷ്‌കരിക്കുകയാണ്. സ്വജന മിത്രം മാസികയില്‍ നിന്ന്…

മഹാബലി എന്നത് മഹത്തായ ബലിയാണ്. ബലിചെയ്യപ്പെട്ട ഒരു അസുര രാജാവാണത്. രാജാവ് ബലിചെയ്യപ്പെടുമ്പോള്‍ ഒരു രാജ്യവും ജനങ്ങളും ബലികഴിക്കപ്പെടും. അവരുടെ സ്വത്തും അധികാരവും സ്വത്വവും നഷ്ടപ്പെടും. അങ്ങനെ ഭൂമിയും അധികാരവും പദവിയും നഷ്ടപ്പെട്ട് ഒരു ജനതയെ അധിനിവേശശക്തിക്ക് കീഴ്‌പ്പെടുത്തപ്പെട്ട ബലിയാണ് മഹാബലിയായി മാറിയത്.

“മഹാ”എന്ന പദത്തിന് വലിയത് എന്നാണര്‍ത്ഥം. “മഹത്തായത്” എന്നത് വ്യാഖ്യാനവുമാണ്.


മഹാബലി ഒരു അസുരരാജാവാണ്. അസുരന്‍ എന്നാല്‍ സുര (മദ്യം) കഴിക്കാത്തവന്‍. ദേവന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ മദ്യപാനികളായിരുന്നു. പുരാണ-ഇതിഹാസങ്ങള്‍ തന്നെ അതിന് തെളിവാണ്.


ഐതിഹ്യങ്ങളേയും ചരിത്രത്തേയുമൊക്കെ എഴുതിയതും വ്യാഖ്യാനിച്ചതും അധികാരം പിടിച്ചെടുത്തവരായതിനാല്‍ ക്രൂരമായ ചതിപ്രയോഗത്തെ മഹത്തരമായി പ്രഖ്യാപിച്ചു. നമ്മുടേതായ എല്ലാത്തിനേയും മോശപ്പെട്ടതും താഴ്ന്നതുമായി വ്യാഖ്യാനിച്ചു. നമ്മുടെ വിശ്വാസത്തെ, സംസ്‌കാരത്തെ എന്തിന് നമ്മളെത്തന്നെ മോശപ്പെട്ടവരാക്കി. മഹാബലി, മാവേലി എന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ ഈ ചരിത്രമാണ് ഉള്‍ക്കൊള്ളേണ്ടത്. യഥാര്‍ത്ഥചരിത്രം പരിശോധിക്കുമ്പോള്‍ വിരുന്നുകാരന്‍ വീട്ടുകാരനായതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുന്നതാണ്.

മഹാബലി ഒരു അസുരരാജാവാണ്. അസുരന്‍ എന്നാല്‍ സുര (മദ്യം) കഴിക്കാത്തവന്‍. ദേവന്മാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ മദ്യപാനികളായിരുന്നു. പുരാണ-ഇതിഹാസങ്ങള്‍ തന്നെ അതിന് തെളിവാണ്.

മോശപ്പെട്ടവരെന്നും പ്രാകൃതരെന്നും പറഞ്ഞ് സമര്‍ത്ഥിക്കാന്‍ ഒരുപാടു ശ്രമിച്ചിട്ടും ഇവിടത്തെ തനതായ സംസ്‌കാരത്തിന്റേയും മണ്ണിന്റേയും അവകാശികളെ ചരിത്രത്തില്‍ നിന്ന് പാടെ ഇല്ലാതാക്കാനോ, അവരില്‍ പലരുടെയും പ്രതാപത്തെ മറയ്ക്കാനോ കഴിഞ്ഞില്ല. അതിലൊരാളാണ് മഹാബലി. അതുകൊണ്ടുതന്നെ ബഹാബലിയെ സവര്‍ണ്ണരൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്.


സവര്‍ണ്ണക്കോമരങ്ങള്‍ മഹാബലിയുടെ വേഷവിധാനങ്ങളിലും രൂപത്തിലും മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ സ്വന്തം ആളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇന്നും നടന്നുവരുന്നത്. 


നമുക്ക് യുക്തിയും ചരിത്രബോധവും ഉണ്ടാകാന്‍ പാടില്ലെന്ന് ചിലര്‍ കാലങ്ങളായി ആഗ്രഹിക്കുന്നുണ്ട്. ചരിത്രബോധം തരുന്ന രൂപങ്ങള്‍/ചിത്രങ്ങള്‍ എന്നിവ കാണാന്‍ തുടങ്ങിയാല്‍ നമ്മള്‍ ചിലത് തിരിച്ചറിയും. അതിനെ തടയേണ്ടത് അവരുടെ മാത്രം ആവശ്യമാണ്.

ബ്രാഹ്മണര്‍ മാത്രമാണ് ബുദ്ധിയും ശേഷിയും ഉള്ളവരെന്നും അവര്‍ വന്നതിനു ശേഷമാണ് ഇവിടെ എല്ലാം ഉണ്ടായതെന്നും അവരാണ് ഇതൊക്കെ ഉണ്ടാക്കിയതെന്നും സ്ഥാപിച്ചുകൊണ്ട് ഭൂമിക്കും സ്വത്തിനും അധികാരത്തിനും പൗരോഹിത്യത്തിനും സാഹിത്യത്തിനും കലക്കുമെല്ലാം തങ്ങളാണ് അവകാശികളെന്നും സ്ഥാപിക്കാനുള്ള ശ്രമം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നുണ്ട്. അവര്‍ണരെയും അത് പറഞ്ഞു പഠിപ്പിച്ച് സവര്‍ണ്ണ ആശയങ്ങളുടെ പ്രചാരകരാക്കിമാറ്റാന്‍ ശ്രമിക്കുന്നു. ഇവിടെ കഥയറിയാതെ ആട്ടം കാണുകയും ആട്ടം കഴിഞ്ഞിട്ടും കഥയറിയാതെയും നമ്മള്‍ വീണ്ടും ആട്ടങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്നു.

സവര്‍ണ്ണക്കോമരങ്ങള്‍ മഹാബലിയുടെ വേഷവിധാനങ്ങളിലും രൂപത്തിലും മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ സ്വന്തം ആളാക്കി മാറ്റുന്ന പ്രക്രിയയാണ് ഇന്നും നടന്നുവരുന്നത്. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടാതെ ബലിയെ വികൃതമായും പരിഹാസ്യനാക്കിയും ചിത്രീകരിച്ചുവരുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടിയും ഒപ്പം നടക്കുന്നുണ്ട്. ഇനി അക്കാര്യങ്ങളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.


ജനമനസ്സുകളില്‍ ഇടംനേടിയിട്ടുള്ള സകലരുടേയും പിതൃത്വം ഏറ്റെടുക്കുന്ന സ്ഥിരം ഏര്‍പ്പാട് തന്നെയാണ് മഹാബലിയുടെ കാര്യത്തിലും സംഭവിച്ചത്. കാട്ടാളനായ വാത്മീകിയും മുക്കുവനായ വ്യാസനും അതിന് ഉദാഹരണങ്ങളാണ്. അതില്‍ പറയിപെറ്റ പാക്കനാരും പെരുംതച്ചനും കേരളീയ മാതൃകകളാകുന്നു. എന്തിനേറെ പറയുന്നു 2,500 വര്‍ഷം മുമ്പ് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് സാമൂഹ്യസമത്വം സ്ഥാപിച്ച ബുദ്ധനെപ്പോലും ഇന്ന് വിഷ്ണുവിന്റെ ദശാവതാരത്തില്‍ പെടുത്താന്‍ അവര്‍ വ്യഗ്രതപ്പെടുന്നു. വടക്കേഇന്ത്യയില്‍ ബലരാമനു പകരം ബുദ്ധനെ അവര്‍ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു.


മഹാബലിയെ കുറിച്ചുള്ള സവര്‍ണ ചിത്രീകരണങ്ങള്‍

സവര്‍ണ്ണനാക്കപ്പെടുന്ന മഹാബലി

സവര്‍ണ്ണഗൂഢാലോചനകളില്‍പ്രധാനമായത് ബലി എന്ന അസുരരാജാവില്‍ സവര്‍ണ്ണമുദ്രകള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ്. പൂണൂലണിയിച്ചുകൊണ്ട് ബലിയെ ചിത്രീകരിക്കുമ്പോള്‍ ആളുകളിലേക്ക് കടത്തിവിടുന്നത് മഹാബലി ബ്രാഹ്മണനാണ് എന്ന വഞ്ചനാപരമായ സന്ദേശമാണ്. മാതൃകാപുരുഷനായ ഒരു രാജാവ് ബ്രാഹ്മണനായിരിക്കുമെന്ന ഒരു തെറ്റിദ്ധാരണ ജനിപ്പിക്കല്‍ കൂടിയാണത്.

ജനമനസ്സുകളില്‍ ഇടംനേടിയിട്ടുള്ള സകലരുടേയും പിതൃത്വം ഏറ്റെടുക്കുന്ന സ്ഥിരം ഏര്‍പ്പാട് തന്നെയാണ് മഹാബലിയുടെ കാര്യത്തിലും സംഭവിച്ചത്. കാട്ടാളനായ വാത്മീകിയും മുക്കുവനായ വ്യാസനും അതിന് ഉദാഹരണങ്ങളാണ്. അതില്‍ പറയിപെറ്റ പാക്കനാരും പെരുംതച്ചനും കേരളീയ മാതൃകകളാകുന്നു. എന്തിനേറെ പറയുന്നു 2,500 വര്‍ഷം മുമ്പ് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് സാമൂഹ്യസമത്വം സ്ഥാപിച്ച ബുദ്ധനെപ്പോലും ഇന്ന് വിഷ്ണുവിന്റെ ദശാവതാരത്തില്‍ പെടുത്താന്‍ അവര്‍ വ്യഗ്രതപ്പെടുന്നു. വടക്കേഇന്ത്യയില്‍ ബലരാമനു പകരം ബുദ്ധനെ അവര്‍ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു.

ദ്രാവിഡജനതയുടെ ശരീരനിറത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് മഹാബലിയെ വെളുത്തവനായി അവതരിപ്പിക്കുന്നത് രണ്ടാമത്തെ അനീതിയാണ്. യാദവകുലത്തില്‍ ജനിച്ച കറുത്തവനായ കൃഷ്ണനെ അംഗീകരിക്കാന്‍ കഴിയാതെ അയാളുടെ കറുപ്പിനെ നീലനിറത്തില്‍ ആവിഷ്‌കരിച്ച് സ്വീകരിച്ചതുപോലെയും ജഢാധാരിയും കാട്ടാളനുമായ ശിവനെ ആ ജനതയുടെ സാംസ്‌കാരിക പരിസരത്തുനിന്നും അടര്‍ത്തിയെടുത്ത് നീലയാക്കിക്കൊണ്ട് ശിവഭക്തരായ ജനതയെ ബ്രാഹ്മണാധിപത്യത്തിന് കീഴില്‍ കൊണ്ടുവന്നതു പോലെയുമുള്ള കള്ളക്കളിയാണിത്.

കുടിയാനെക്കൊണ്ട് പണിയെടുപ്പിച്ച് മൂന്നിന് നാലുനേരവും ഉണ്ട് കുംഭവീര്‍പ്പിച്ച് വെടിവട്ടത്തിനിരിക്കുന്ന ഒരു ബ്രാഹ്മണകഥാപാത്രത്തിന്റേതു പോലെയുള്ള ഒരു തീറ്റപ്രിയനായിട്ടാണ് മഹാബലിയെ കുടവയറോടുകൂടി ചിത്രീകരിച്ചുവരുന്നത്. ഇതെല്ലാം യഥാര്‍ത്ഥ ചരിത്രത്തോടുള്ള വെല്ലുവിളിയാണ്.


കുട്ടികളെ ആകര്‍ഷിക്കുന്ന മിക്കിമൗസ്, ടോം ആന്റ് ജെറി തുടങ്ങിയ കഥാപാത്രരൂപങ്ങള്‍ ചെയ്തുവരുന്ന ജോലിയാണ് ഇന്ന് മാവേലിക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. ഓണക്കാലത്ത് പെട്ടിക്കട മുതല്‍ ആഗോളഭീമന്മാരുടെ വരെ സ്ഥാപനങ്ങളേയും ഉത്പന്നങ്ങളേയും പരിചയപ്പെടുത്തുയോ അതിലേക്ക് ആകര്‍ഷിക്കുകയോ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട “ബ്രാന്‍ഡ് അംബാസിഡറാ”ണ് ഇന്ന് മഹാബലി.


പരസ്യമോഡലാക്കപ്പെടുന്ന മഹാബലി

ചരിത്രം പരിശോധിക്കുമ്പോള്‍ മഹാബലി എന്നത് ദ്രാവിഡഗോത്രരാജപരമ്പരയുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

മേല്‍ പറഞ്ഞ വേഷഭൂഷാദികളോടെയും പരിഹാസ്യനുമായി മഹാബലിയെ ഓണനാളുകളില്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ കാണേണ്ടിവരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും കലാ സാംസ്‌കാരിക സംഘടനകളും നടത്തുന്ന ഘോഷയാത്രകളിലും ആഘോഷ പരിപാടികളിലും നമുക്ക് ഇത്തരം “മഹാബലി”കളെ കാണാം. കൂടാതെ പല വമ്പന്‍ ഷോപ്പിങ്ങ് മാളുകളുടെയും ഷോറൂമുകളുടെയും വാതില്‍ക്കല്‍ കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനുള്ള ഭൃത്യവൃത്തിയും ഇന്ന് അഭിനവ മഹാബലി ബിംബങ്ങളുടേതാണ്.

കുട്ടികളെ ആകര്‍ഷിക്കുന്ന മിക്കിമൗസ്, ടോം ആന്റ് ജെറി തുടങ്ങിയ കഥാപാത്രരൂപങ്ങള്‍ ചെയ്തുവരുന്ന ജോലിയാണ് ഇന്ന് മാവേലിക്ക് ഏറ്റെടുക്കേണ്ടി വരുന്നത്.

ഓണക്കാലത്ത് പെട്ടിക്കട മുതല്‍ ആഗോളഭീമന്മാരുടെ വരെ സ്ഥാപനങ്ങളേയും ഉത്പന്നങ്ങളേയും പരിചയപ്പെടുത്തുയോ അതിലേക്ക് ആകര്‍ഷിക്കുകയോ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട “ബ്രാന്‍ഡ് അംബാസിഡറാ”ണ് ഇന്ന് മഹാബലി.

യാതൊരുവിധ കരാറിലും ഏര്‍പ്പെടാതെ ലാഭവിഹിതം നല്‍കാതെ മഹാബലിയെക്കൊണ്ട് ഇന്ന് എത്രപേരാണ് ലാഭങ്ങള്‍ കൊയ്യുന്നത്. നഗരമദ്ധ്യത്തിലും വലിയ ഷോപ്പിങ്ങ് മാളുകള്‍ക്കു മുന്നിലും ഇന്ന് പലതരത്തില്‍ വികൃതമാക്കപ്പെട്ട മഹാബലിയുടെ വലിയ നിശ്ചലമായ രൂപങ്ങള്‍ കാണാവുന്നതാണ്. ബലിയുടെ കൈകളില്‍ മൊബൈലും ടിവിയും തോളില്‍ കമ്പനികളുടെ പേരുകള്‍ ആലേഖനം ചെയ്യപ്പെട്ട ഷാളും ഒക്കെ കാണാം.

കോമാളിയാക്കക്കപ്പെടുന്ന മഹാബലി

മേല്‍പറഞ്ഞ കമ്പനികളും സ്ഥാപനങ്ങളും തന്നെ പരസ്യങ്ങള്‍ക്കു വേണ്ടിയും അല്ലാതെയും മഹാബലിയെ കോമാളിയാക്കി വരക്കുന്ന പരസ്യചിത്രങ്ങളും ഇന്ന് നാട്ടില്‍ സുലഭമാണ്. ശിക്കാരി ശംഭു, ഛോട്ടാഭീം തുടങ്ങിയ കഥാപാത്രങ്ങളെപ്പോലെയുള്ള മഹാബലി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഇന്ന് കുട്ടികളില്‍ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ കുട്ടികള്‍ മഹാബലിയെ മനസ്സിലാക്കുന്നത് വളരെ വികലമായ അര്‍ത്ഥത്തിലാണ്. ഇത്തരത്തിലെല്ലാം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്ന വികലമായ ചരിത്രാവബോധത്തെ മാറ്റിയെടുക്കാന്‍ നാം ഏറെ പണിപ്പെടേണ്ടിവരുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.

ചരിത്രം പരിശോധിക്കുമ്പോള്‍ മഹാബലി എന്നത് ദ്രാവിഡഗോത്രരാജപരമ്പരയുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്തായാലും, പണിയെടുക്കാതെ കഴിഞ്ഞുകൂടിയിരുന്ന ഒരു വിഭാഗത്തിന്റെ ശരീരപ്രകൃതിയോ നിറമോ ആയിരിക്കില്ല ഒരു ദ്രാവിഡഗോത്രരാജാവിന്റേത്. കള്ളവും ചതിയും പൊളിവചനങ്ങളും കള്ളപ്പറയും ചെറുനാഴിയും മറ്റു കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന കാലം, സമൃദ്ധിയുള്ള സമത്വസുന്ദരമായ സുവര്‍ണ്ണകാലം… അതാണ് മഹാബലിയുടെ ഭരണകാലഘട്ടം. ആ രാജാവിന്റെ മുഖത്ത് അതിന്റെയെല്ലാം; അതായത് ധീരത, നിര്‍ഭയത്വം, കാരുണ്യം തുടങ്ങിയ നന്മകളുടെ പ്രതിഫലനങ്ങളുണ്ടായിരിക്കണം.


യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണ മഹാബലി പുരാണചിത്രകഥകളില്‍ നിന്നും ചരിത്രത്തിലേക്ക് വെട്ടിയൊട്ടിച്ച ഒരു മുറിഞ്ഞ ചിത്രം മാത്രമാണെന്ന് സംശയമേതുമില്ലാതെ ഈ ബലി ചിത്രത്തിലൂടെ ഇ.വി.അനില്‍ വ്യക്തമാക്കുന്നുണ്ട്. അതിഭാവുകത്വമോ അതിശയോക്തിയോ തൊട്ടുതീണ്ടാത്ത രൂപാവിഷ്‌കാരത്തിലൂടെ മഹാബലിയുടെ ദ്രാവിഡ ശരീരഘടന നിറംപിടിപ്പിച്ച സവര്‍ണ്ണബിംബങ്ങളുടെ സത്യസന്ധമായ പൊളിച്ചെഴുത്തായി വായിക്കാവുന്നതാണ്.


ചിത്രം : 1 (ഇടത്), ചിത്രം : 2  (മധ്യത്തില്‍), ചിത്രം : 3 (വലത്‌)


മഹാബലി വീണ്ടെടുക്കപ്പെടുന്നു കീഴാള ചിത്രണങ്ങളിലൂടെ

ഈ ലേഖനത്തില്‍ ഉപയോഗിച്ചുട്ടുള്ള ചിത്രങ്ങളെ കുറിച്ച്; ചിത്രകാരന്മാരെ കുറിച്ച്

മഹാബലിയെ പുരാണങ്ങളിലല്ല, മറിച്ച് ചരിത്രത്താളുകളിലാണ് തിരയേണ്ടത്. മഹാബലിയെ ചരിത്രബോധത്തിന്റെയും യുക്തിയുടെയും പിന്തുണയോടെ ചാതുര്‍ വര്‍ണ്യത്തിന്റെ പാതാളത്തില്‍നിന്നു മോചിപ്പിച്ച്, അനാവശ്യ”വേഷംകെട്ടുകളി”ല്ലാതെ തന്റെ പ്രജകളെ നേരില്‍ വന്നുകാണാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഈ ഓണപ്പതിപ്പിലൂടെ നമ്മുടെ ചിത്രകാരന്മാര്‍.

ചിത്രം : 1

ചിത്രകാരന്‍ : ഇ.വി.അനില്‍

ആദിമ ഗോത്ര സംസ്‌കാരത്തെയും ജീവിതരീതികളെയും പരിചയപ്പെടുത്തുക എന്ന ദൗത്യം ഉത്തമബോദ്ധ്യത്തോടെ, ആധികാരികതയോടെ ഏറ്റെടുക്കുകയും നീതിപൂര്‍വ്വമായി നിര്‍വ്വഹിക്കുകയാണിവിടെ ഇ.വി.അനില്‍ എന്ന ചിത്രകാരന്‍. തമസ്‌കരിക്കപ്പെട്ട ഒരു സംസ്‌കാരത്തെയും ശിഥിലമാക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനെയും അദ്ദേഹം കൃത്യമായ വരകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു.

മഹാബലിയുടെ കണ്ണുകളിലെ ഗഹനത, അതില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജപ്രവാഹത്തിന്റെ താളാത്മകമായ കമ്പനതരംഗങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥൈര്യത്തെയും കരുത്തിനെയും അനിര്‍വ്വചനീയമായ ഒരനുഭവമായി ദൃശ്യമാക്കപ്പെടുന്നു. ആഭരണത്തിലും വേഷവിധാനത്തിലും കാണപ്പെടുന്ന പ്രാചീനത കൃത്യമായ കാലഗണന സാധ്യമാക്കിയിരിക്കുന്നതിലൂടെ ചരിത്രം വെളിവാക്കപ്പെടുന്നതായി കാണാം. ഇന്‍ഡസ്‌വാലി സംസ്‌കാരത്തിലേതു പോലുള്ള ബലിയുടെ കയ്യിലെ അധികാരദണ്ഡ് അദ്ദേഹത്തിന്റെ കരുത്തിനെയും ജീവിതക്രമങ്ങളിലെ ചിട്ടകളെയും സമാനതകളേതുമില്ലാത്ത സാരഥ്യത്തെയും സൂചിപ്പിക്കുന്ന ബിംബമാണ്.

യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണ മഹാബലി പുരാണചിത്രകഥകളില്‍ നിന്നും ചരിത്രത്തിലേക്ക് വെട്ടിയൊട്ടിച്ച ഒരു മുറിഞ്ഞ ചിത്രം മാത്രമാണെന്ന് സംശയമേതുമില്ലാതെ ഈ ബലി ചിത്രത്തിലൂടെ ഇ.വി.അനില്‍ വ്യക്തമാക്കുന്നുണ്ട്. അതിഭാവുകത്വമോ അതിശയോക്തിയോ തൊട്ടുതീണ്ടാത്ത രൂപാവിഷ്‌കാരത്തിലൂടെ മഹാബലിയുടെ ദ്രാവിഡ ശരീരഘടന നിറംപിടിപ്പിച്ച സവര്‍ണ്ണബിംബങ്ങളുടെ സത്യസന്ധമായ പൊളിച്ചെഴുത്തായി വായിക്കാവുന്നതാണ്.


മഞ്ഞനിറത്തിന്റെ ഏറ്റിറക്കങ്ങളും ഓലക്കുടയും ബുദ്ധപാരമ്പര്യത്തെയും ആ കാലഘട്ടത്തിന്റെ സമ്പല്‍സമൃദ്ധിയെയും അതിനുമുപരിയായി ജനകീയനായ ഒരു രാജാവിന്റെ അധികാരത്തിന്റെയും ചലനാത്മകബിംബങ്ങളായി രൂപപരിണാമം നടത്തുന്ന അസുലഭമായ ഒരു കാഴ്ച നമുക്ക് കാണാവുന്നതാണ്.


ചിത്രം : 2

ചിത്രകാരന്‍ : പി.എസ്. ബാനര്‍ജി

ആരായിരിക്കും മഹാബലി എന്നതല്ല ആരായിരുന്നു മഹാബലി എന്നത് അന്വേഷിക്കപ്പെടേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ നിസ്സാരവത്കരിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണെന്ന് പി.എസ്.ബാനര്‍ജിയുടെ മഹാബലി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അധിനിവേശ സവര്‍ണ്ണതയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ബലികഴിക്കപ്പെട്ട ബുദ്ധപാരമ്പര്യത്തെയും അതിലെ അനിഷേധ്യനായ ഒരു രാജാവിനെയും സുദൃഢമായ വരകളും ഉചിതമായ വര്‍ണ്ണങ്ങളും കൃത്യമായ അനുപാതത്തില്‍ സമന്വയിപ്പിച്ച് കാഴ്ചക്കാരനു മുന്നില്‍ വെളിച്ചപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

മഞ്ഞനിറത്തിന്റെ ഏറ്റിറക്കങ്ങളും ഓലക്കുടയും ബുദ്ധപാരമ്പര്യത്തെയും ആ കാലഘട്ടത്തിന്റെ സമ്പല്‍സമൃദ്ധിയെയും അതിനുമുപരിയായി ജനകീയനായ ഒരു രാജാവിന്റെ അധികാരത്തിന്റെയും ചലനാത്മകബിംബങ്ങളായി രൂപപരിണാമം നടത്തുന്ന അസുലഭമായ ഒരു കാഴ്ച നമുക്ക് കാണാവുന്നതാണ്. രാജാവിന്റെ ആഭരണങ്ങള്‍ ആ രാജ്യത്തിന്റെ സമ്പന്നതയെ വിളിച്ചോതുന്നതോടൊപ്പം തന്നെ ചരിത്രത്തിലേക്കുള്ള കൈചൂണ്ടികള്‍ കൂടിയായി വായിക്കപ്പെടുന്നു. സൗമ്യവും ദീപ്തവുമായ പുഞ്ചിരിയും ഗര്‍വ്വേതുമില്ലാത്ത പ്രൗഢമായ നില്‍പ്പും സമാനതകളില്ലാത്ത ഒരു രാജപാരമ്പര്യത്തിന്റെ സമുന്നതനായ ഒരു രാജാവിനെ ഓര്‍മ്മപ്പെടുത്തുന്നു.

നിറങ്ങളില്‍ നിന്ന് നിറങ്ങളിലേക്കുള്ള പ്രയാണം സ്വതന്ത്രമായ ആശയങ്ങളുടെ സന്നിവേശം കൂടുതല്‍ അനായാസമാക്കിത്തീര്‍ത്തിരിക്കുന്നു. ചുവപ്പ്‌നിറം ആര്യാധിനിവേശത്തിനു മുന്നില്‍ ബലിയാക്കപ്പെട്ട ആ രാജാവിന്റെ രക്തസാക്ഷിത്വത്തിന്റെ സൂചകമാകുന്നു. അദ്ധ്വാനശീലരും കരുത്തരും നിഷ്‌കളങ്കരുമായ ഒരു ജനതയെ നിരാലംബരാക്കിത്തീര്‍ത്ത് തിരശ്ശീലക്കു പിന്നിലേക്ക് മാറ്റിനിര്‍ത്തി സവര്‍ണ്ണഫാക്ടറികളിലെ നിറം നഷ്ടപ്പെട്ട അസംസ്‌കൃതവസ്തുവായി പ്രഖ്യാപിച്ച് പാതാളത്തിന്റെ ഇരുട്ടിലേക്ക് ചവിട്ടിത്താഴ്ത്തിയ ചരിത്രവസ്തുതയെ കറുപ്പുനിറത്തിലൂടെ അനാവൃതമാക്കിത്തീര്‍ത്തിരിക്കുന്നു. ഈ ചിത്രം കാണുന്ന ആരിലും ഒരു ചോദ്യം തീര്‍ച്ചയായും അവശേഷിക്കും… യഥാര്‍ത്ഥത്തില്‍ ആരായിരുന്നു മഹാബലി?


ജനകീയനായ ആ ഭരണാധികാരിയുടെ ജനത എത്രമാത്രം സമൃദ്ധിയിലും സന്തോഷത്തിലും പുലര്‍ന്നിരുന്നുവെന്ന യാഥാര്‍ത്ഥ്യം ചിത്രപശ്ചാത്തലം നമുക്കുമുന്നില്‍ അനാവൃതമാക്കുന്നു. നാഗരികസംസ്‌കാരത്തില്‍ നിന്നും ഉള്‍ക്കാടുകളിലേക്ക് തുരത്തപ്പെട്ട ഒരു ജനത നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ സൈ്വര്യവും സ്വസ്ഥവുമായി ജീവിക്കുന്നു. കൃഷിയും ജലസേചനവും എന്നത്തേതിലും ഭംഗിയായും നിര്‍വ്യാജമായും നിര്‍വ്വഹിക്കുന്നു. അപ്രകാരം ഈ ചിത്രം കാലത്തെ മറികടന്ന് കാഴ്ചകളിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ഒരു വെറുംകാഴ്ചയല്ലാതെ ഊര്‍ജ്ജവിനിമയത്തിന്റെ മാധ്യമം കൂടിയാക്കിമാറ്റുന്നത് അതിലെ നിലാവിന്റെ സാന്നിദ്ധ്യമാണ്.


ചിത്രം : 3

ചിത്രകാരന്‍ : പി.കെ.ശ്രീനിവാസന്‍

ദ്രാവിഡനും കറുത്തവനുമായ മഹാബലിയെ കൂടുതല്‍ വിശദവും ലളിതവുമായി ചിത്രീകരിക്കുന്നതാണ് ശ്രീനിവാസന്റെ രചന. കെട്ടുകാഴ്ചകളൊന്നുമില്ലാതെ തന്റെ പ്രജകളില്‍ ഒരാളായിരിക്കാനും അതേ സമയം അനിഷേധ്യമായ വ്യക്തിപ്രഭാവം കൊണ്ട് അവരെ നയിക്കാനും തികച്ചും പ്രാപ്തനാണെന്ന് വെളിപ്പെടുത്തുന്ന ഗാംഭീര്യവും നിര്‍ഭയത്വവും അദ്ദേഹത്തിന്റെ കണ്ണുകളുടെ ആഴങ്ങളില്‍ പ്രതിബിംബിക്കുന്നുണ്ട്.

വിശാലമായ നെറ്റിത്തടവും ഉയര്‍ന്ന നാസികയും അദ്ദേഹത്തിന്റെ ബൗദ്ധികനിലവാരത്തേയും നേതൃപാടവത്തേയും സൂചിപ്പിക്കുന്നു. കറുത്തവരിലെ ശ്രേഷ്ഠരെയെല്ലാം നീലനിറംപൂശി സ്വന്തമാക്കുന്ന സവര്‍ണ്ണമനോഭാവത്തോടുള്ള ചിത്രകാരന്റെ പ്രതീകാത്മകമായ വിരുദ്ധതയാണ് നിറങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ തിരഞ്ഞെടുപ്പ് വ്യക്തമാകുന്നത്. ചരിത്രത്തിന്റെ മറനീക്കി വെളിച്ചപ്പെടുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അടര്‍ത്തിമാറ്റപ്പെട്ട ചരിത്രത്താളുകളിലെ അവശേഷിപ്പുകളാണ്.

[]ജനകീയനായ ആ ഭരണാധികാരിയുടെ ജനത എത്രമാത്രം സമൃദ്ധിയിലും സന്തോഷത്തിലും പുലര്‍ന്നിരുന്നുവെന്ന യാഥാര്‍ത്ഥ്യം ചിത്രപശ്ചാത്തലം നമുക്കുമുന്നില്‍ അനാവൃതമാക്കുന്നു. നാഗരികസംസ്‌കാരത്തില്‍ നിന്നും ഉള്‍ക്കാടുകളിലേക്ക് തുരത്തപ്പെട്ട ഒരു ജനത നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ സൈ്വര്യവും സ്വസ്ഥവുമായി ജീവിക്കുന്നു. കൃഷിയും ജലസേചനവും എന്നത്തേതിലും ഭംഗിയായും നിര്‍വ്യാജമായും നിര്‍വ്വഹിക്കുന്നു. അപ്രകാരം ഈ ചിത്രം കാലത്തെ മറികടന്ന് കാഴ്ചകളിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ഒരു വെറുംകാഴ്ചയല്ലാതെ ഊര്‍ജ്ജവിനിമയത്തിന്റെ മാധ്യമം കൂടിയാക്കിമാറ്റുന്നത് അതിലെ നിലാവിന്റെ സാന്നിദ്ധ്യമാണ്.

പശ്ചാത്തലത്തിലും ബലിയുടെ ശരീരത്തിലും പരസ്പരം പകര്‍ന്നിരിക്കുന്ന കറുപ്പുനിറം ദ്രാവിഡജനതയുടെ അദ്ധ്വാനശീലത്തേയും സര്‍വ്വോപരി പ്രകൃതിയും മണ്ണുമായുള്ള അവരുടെ ബന്ധത്തേയും സൂചിപ്പിക്കുന്ന ഒരു അമൂര്‍ത്തബിംബമാണ്. ഇരുട്ട് അവരുടെ സജീവമായ രാത്രികാലജീവിതത്തിന്റെ കൂടി നേര്‍ക്കാഴ്ചകളായി പുനര്‍ജ്ജനിക്കുന്നു. ബൗദ്ധപാരമ്പര്യത്തിലും ചിട്ടയായ ജീവിതക്രമങ്ങളിലും മാത്രമല്ല “മാനുഷരെല്ലാരും ഒന്നുപോലെ” എന്ന വരികളിലെ ഒരുമയും കൂട്ടായ്മയും കൂടിച്ചേര്‍ന്ന് വായിക്കുമ്പോഴാണ് ആഴങ്ങളില്‍ നിന്നും ആഴങ്ങളിലേക്കിറങ്ങുന്ന ഉള്‍ക്കാഴ്ചകളിലേക്ക് ചിത്രം നമ്മെ നയിക്കുന്നത്.

ഇനി വായനക്കാരോട്…

ഈ മൂന്ന് ചിത്രകാരന്മാരുടെ സൃഷ്ടികളും അനുബന്ധലേഖനവും വായനക്കാരുടെ മുന്നില്‍ ചിന്തയുടേയും സംവേദനത്തിന്റെയും മറ്റൊരു ജാലകം കൂടി തുറന്നിരിക്കുമെന്ന പ്രതീക്ഷയോടെ… പ്രതികരണങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

We use cookies to give you the best possible experience. Learn more