തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ധന സഹായം. 1400 കോടി രൂപയുടെ സഹായമാണ് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് നല്‍കുക.
ഇത് സംബന്ധിച്ച കരാറില്‍ സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കും ഒപ്പുവെച്ചു. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വര്‍ധനയ്ക്കുമായി ഗ്രാന്റായി നല്‍കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുക. 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ടി.പിയാണ് പുനര്‍നിര്‍മാണം നടത്തുക. 2020 മെയ് മാസത്തില്‍ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.