ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം ടോണി ക്രൂസ് വിരമിച്ചു. ക്രൂസ് തന്നെയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്.
യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജര്‍മ്മനി പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം താരം വിരമിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം റയല്‍ മാഡ്രിഡില്‍ ക്രൂസ് തുടരും.
‘2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഞാന്‍ ഉണ്ടാവില്ലെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാന്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആര്‍ക്കും അറിയാം. പ്രധാനമായി റയല്‍ മാഡ്രിഡിലുള്ള എന്റെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഭര്‍ത്താവും പിതാവും എന്ന നിലയില്‍ എന്റെ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമായി എനിക്ക് സമയം മാറ്റിവെക്കേണ്ടതുണ്ട്.’- ക്രൂസ് ട്വീറ്റ് ചെയ്തു.
— Toni Kroos (@ToniKroos) July 2, 2021
ജര്‍മ്മന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാണ് ക്രൂസ്. ജര്‍മ്മനിക്കായി 106 മത്സരങ്ങളിലാണ് 31കാരനായ താരം ബൂട്ടുകെട്ടിയിട്ടുള്ളത്.