| Monday, 8th January 2024, 4:24 pm

ഇസ്രഈലി സഹായത്തിന് യൂറോഫൈറ്റർ ജെറ്റുകൾ; സൗദി അറേബ്യക്ക് ജെറ്റുകൾ വിൽക്കുന്നതിൽ എതിർപ്പില്ലെന്ന് ജർമനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: സൗദി അറേബ്യക്ക് യൂറോഫൈറ്റർ ജെറ്റുകൾ വിൽക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കി ജർമൻ വിദേശകാര്യമന്ത്രി അന്നലിന്ന ബെയർബോക്ക്.

ഇസ്രഈലി പ്രസിഡന്റ് ഐസക് ഹെർസോഗുമായി ജെറുസലേമിൽ നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജർമൻ വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ജർമൻ ന്യൂസ് ഏജൻസിയായ ഡി.പി.എ പറയുന്നു.

ജർമനി, ബ്രിട്ടൻ, ഇറ്റലി, സ്പെയ്ൻ എന്നീ രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിർമിച്ച ഫൈറ്റർ ജെറ്റുകളാണ് യൂറോഫൈറ്റർ ജെറ്റുകൾ.

ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് വിൽക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ജർമൻ ഫെഡറൽ ഗവൺമെൻറ് എതിർക്കുന്നില്ലെന്നും അവർ കൂട്ടിചേർത്തു.

2018ൽ മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യക്ക് ആയുധങ്ങൾ വിൽക്കുന്നത് ജർമനി തടഞ്ഞിരുന്നു.

ഇതേതുടർന്ന് 48 ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് കൈമാറാം എന്ന തീരുമാനവും തടസ്സപ്പെടുകയായിരുന്നു.

കൂടാതെ ഇസ്രഈലിൽ ഹൂത്തികൾ മിസൈൽ അക്രമണം നടത്തുന്നത് സൗദി അറേബ്യ തടയുന്നുണ്ടെന്ന് പറഞ്ഞ അന്നലിന്ന ബെയർബോക്ക് അതിനു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കൂടാതെ ഇസ്രഈലിലേക്കുള്ള ആക്രമണങ്ങൾ തടയുന്നതിന് സൗദി അറേബ്യ യൂറോഫൈറ്റർ ജെറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നിലവിൽ ഇസ്രഈലിന്റെ സുരക്ഷയിൽ പ്രധാന പങ്കുവയ്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.

ചെങ്കടലിൽ ഇസ്രഈലിലേക്ക് പോകുന്ന ചരക്ക്കപ്പലുകൾ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാൻ വിവിധ രാജ്യങ്ങൾ ഉൾപ്പെടുത്തിയുള്ള മൾട്ടി നാഷണൽ മിഷൻ രൂപീകരിക്കണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറിയോട് ല്യോട് ഓസ്‌റ്റിൻ പറഞ്ഞിരുന്നു.

യൂറോഫൈറ്റർ ജെറ്റുകളുടെ കൈമാറ്റം നടക്കുന്നതോടുകൂടി മേഖലയിൽ സംഘർഷം രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Germany lifts opposition to Eurofighter jet sales to Saudi Arabia

We use cookies to give you the best possible experience. Learn more