2024 യൂറോകപ്പിന് ജര്‍മനി വേദിയാകും
Football
2024 യൂറോകപ്പിന് ജര്‍മനി വേദിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 7:44 pm

നിയോണ്‍: 2024 യൂറോകപ്പിന് ജര്‍മനി വേദിയാകുമെന്ന് യുവേഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന റൗണ്ട് വോട്ടെടുപ്പില്‍ തുര്‍ക്കിയെ മറികടന്നാണ് ആതിഥ്യമരുളാനുള്ള ഭാഗ്യം ജര്‍മനിക്ക് ലഭിച്ചത്.

ആകെ ഇരുപത് സ്ഥിരം മെമ്പര്‍മാരില്‍ പതിനേഴുപേര്‍ മാത്രമാണ് വോട്ട് ചെയ്തത്. അസുഖബാധിതനായതിനാല്‍ സ്വീഡിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‌റ് ലാര്‍സ് ക്രിസ്റ്റര്‍ ഒല്‍സണ്‍ വോട്ടു ചെയ്തില്ല. കൂടാതെ ജര്‍മനിയുടേയും തുര്‍ക്കിയുടേയും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‌റുമാര്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. മുന്‍നായകന്‍ ഫിലിപ് ലാമിന്‌റെ നേതൃത്വത്തില്‍ നടത്തിയ യുണൈറ്റഡ് ബൈ ഫുട്‌ബോള്‍ ക്യാംപയിനാണ് വേദിയാകാനുള്ള അവസരം ജര്‍മനിക്ക് അനുകൂലമാക്കിയത്

ALSO READ:റോണോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത;മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കും;വിലക്ക് ഒരു മത്സരത്തില് മാത്രം

10 ജര്‍മന്‍ നഗരങ്ങളിലായി 24 ടീമുകളാകും മത്സരിക്കുക, ബര്‍ലിന്‍, ഡോല്‍ട്മുണ്ട്, ഡസ്സല്‍ഡോര്‍ഫ്, ഫ്രങ്ക്ഫര്‍ട്, ഗെല്‍സെന്‍ക്രിഷന്‍, ഹംബര്‍ഗ്, കൊളോണ്‍, ലീപ്‌സിഷ്, മ്യൂണിക്ക്, സ്റ്റുര്‍ട്ട്ഗര്‍ട്ട് എന്നീ നഗരങ്ങളാകും വേദിയാകുക.

2006ല്‍ ലോകകപ്പിന് വേദിയായതിന് ശേഷം ഇതാദ്യമായാണ് പ്രമുഖ ടൂര്‍ണമെന്‌റ് ജര്‍മനിയിലേക്കെത്തുന്നത്.1988ലാണ് ജര്‍മനി അവസാനമായി യൂറോകപ്പിന് വേദിയായത്.