| Tuesday, 8th July 2014, 11:14 am

ഫൈനലില്‍ ജര്‍മ്മനിയും നെതര്‍ലണ്ടുമെന്ന് ഗാംഗുലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപോരില്‍ ജര്‍മ്മനിയും നെതര്‍ഡലണ്ടും തമ്മില്‍ ഏറ്റുമുട്ടുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബ്രസീലില്‍ ലോകക്കപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ തുടക്കം കുറിക്കെയാണ് ഫുട്‌ബോള്‍ പ്രേമി കൂടിയായ ഗാംഗുലിയുടെ പ്രവചനം. 

ഇന്ത്യാ- ഇംഗ്ലണ്ട് പരമ്പരയുടെ ടി.വി കമന്റേറററായി ലണ്ടനിലേക്കു പറക്കുന്നതിന് മുമ്പ് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണ് ഗാംഗുലി തന്റെ പ്രവചനം പങ്ക് വെച്ചത്. “ഒരു ഫുട്‌ബോള്‍ പ്രേമിയെന്ന നിലയില്‍ ജൂലൈ 13ന് മാറക്കാനയില്‍ ബ്രസീല്‍ – അര്‍ജന്റീന മത്സരം നടന്ന് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷെ നിലവിലെ ഫോം വച്ച് നോക്കുമ്പോള്‍ ഇത്തവണ ജര്‍മ്മനിയും നെതര്‍ലണ്ടും തമ്മില്‍ ഏറ്റ്മുട്ടാനാണ് കൂടുതല്‍ സാധ്യത കാണുന്നത്”. ഗാംഗുലി പറഞ്ഞു. 

ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ ബ്രസീലിന് ജര്‍മ്മനിയാണ് എതിരാളികള്‍. പുലര്‍ച്ചെ 1.30ന് ബെലേ ഹെറിസോന്റയിലാണ് മത്സരം. രണ്ടാം സെമിഫൈനലില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇതേ സമയത്ത് നെതര്‍ലണ്ട് അര്‍ജന്റീനയെ എതിരിടും.

Latest Stories

We use cookies to give you the best possible experience. Learn more