ഫോര്‍ട്ടലേസ: ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയെ ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാന സമനിലയില്‍ തളച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ അടിച്ചും തിരിച്ചടിച്ചും രണ്ട് ഗോള്‍ വീതം നേടി ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു. ജര്‍മ്മനിയുടെ വേഗതയാര്‍ന്ന കളിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ഘാന വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്.
ജര്‍മനിക്കായി മരിയോ ഗോഡ്‌സെ , മിറോസ്ലാവ് ക്ലോസെ എന്നിവര്‍ വലകുലുക്കി. ഘാനയുടെ ഗോളുകള്‍ ആന്ദ്രേ അയേവ് , ക്യാപ്റ്റന്‍ അസമാവോ ഗ്യാന്‍ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു. ഒരു ഘട്ടത്തില്‍ 2-1ന് പിന്നില്‍ നിന്നിരുന്ന ഘാനയെ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയ വെറ്ററന്‍ സ്‌ട്രൈക്കര്‍ മിറോസ്ലേവ് ക്ലോസെയാണ് രക്ഷപ്പെടുത്തിയത്.
ഈ ഗോളോടെ ലോകകപ്പിലെ ഗോള്‍വേട്ടയില്‍ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റോക്കോര്‍ഡിനൊപ്പമെത്തി ക്ലോസെ. ഇരുവര്‍ക്കും 15 ഗോളുകള്‍ വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ യുഎസ് എ യോട് തോല്‍വി വഴങ്ങേണ്ടി വന്ന ഘാനയായിരുന്നില്ല ജര്‍മ്മനിക്കെതിരെ കളത്തിലിറങ്ങിയത്. കരുത്തും വേഗതയും സമന്വയിച്ച ഘാനയുടെ കേളീശൈലി ആദ്യ പകുതിയിലുടനീളം ജര്‍മ്മനിക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു.
ക്യാപ്റ്റന്‍ ഗ്യാനും അയ്യുവും മുണ്ടാരിയും നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യവും ജര്‍മ്മന്‍ ഗോളി ന്യൂയറും അവര്‍ക്കുമുന്നില്‍ വിലങ്ങ് തടിയായി. മറുവശത്ത് പോര്‍ച്ചുഗലുമായുള്ള കളിയെ അപേക്ഷിച്ച് ജര്‍മ്മന്‍ സട്രൈക്കര്‍മാര്‍ക്ക് മൂര്‍ച്ച കുറവായിരുന്നെങ്കിലും അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും ഗോളായി പരിണമിച്ചില്ല.
കളിയില്‍ മികച്ചു നിന്നത് ഘാനയായിരുന്നെങ്കിലും ഗോട്‌സെയിലൂടെ ആദ്യം ഗോള്‍ നേടിയത് ജര്‍മ്മനിയാണ്. അമ്പത്തിയൊന്നാം മിനിറ്റില്‍ തോമസ് മുളഌ നല്‍കിയ ക്രോസ് ഗോട്‌സെ മുട്ടുകൊണ്ട് നെറ്റിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഗോള്‍ തിരിച്ചടിച്ച് ആഫ്രിക്കക്കാര്‍ ജര്‍മ്മനിയെ ഞെട്ടിച്ചു. വലതു പാര്‍ശ്വത്തില്‍ നിന്ന് അഫഌ നല്‍കിയ കൃത്യതയാര്‍ന്ന ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ അയ്മു ജര്‍മ്മന്‍ വലയിലെത്തിക്കുകയായിരുന്നു.
അറുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗ്യാന്‍ ഘാനയെ മുന്നിലെത്തിച്ചു. സെന്റര്‍ സര്‍ക്കിളിനടുത്തു നിന്ന് ്ജര്‍മ്മനിയുടം മിസ്സ പാസ്സ് പിടിച്ചെടുത്ത് മൊണ്ടാരി ക്യാപ്റ്റന് നല്‍കി. പന്തുമായി കുതിച്ച് ഗ്യാന്‍ തൊടുത്ത ഹാഫ് വോളി ജര്‍മ്മന്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയില്‍. ഏഴ് മിനിറ്റിന് ശേഷം ക്ലോസ്സെയിലൂടെ ജര്‍മ്മനി സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങി ആദ്യ മിനിറ്റില്‍ തന്നെ ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ ഗോള്‍ സ്വന്തമാക്കി.
ജര്‍മ്മനിക്കനുകൂലമായ ഒരു കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ക്ലോസെയുടെ ഗോള്‍. ക്രൂസ് എടുത്ത കിക്ക്് ജര്‍മ്മന്‍ പ്രതിരോധ നിര താരം ബെനഡിക്ട ഒവീഡ്‌സ് പിന്നിലേക്ക് ചെത്തിയിട്ടു. പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്ന പന്തില്‍ നിലത്ത് വീണ് കാല് നീട്ടിയ ക്ലേസെ നെറ്റിലേക്ക് വഴി തിരിച്ച് വിട്ടു. 26ന് യു എസ് എയുമായാണ് ജര്‍മ്മനിയുടെ അടുത്ത മത്സരം. അന്ന്ു തന്നെ ഘാന പോര്‍ച്ചുഗലിനെയും നേരിടും.