| Thursday, 24th November 2022, 4:50 pm

2018,2022 അവസാന ക്വാർട്ടറിൽ ഏഷ്യൻ ടീമുകൾക്ക് മുമ്പിൽ ജർമനിക്ക് സംഭവിക്കുന്നത് എന്ത് ?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യക്ക് പിന്നാലെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ് മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ.

ആവേശകരമായ മത്സരത്തിന്റെ അവസാന പാദത്തിലാണ് ജർമനിയുടെ പുകൾപെറ്റ പ്രതിരോധ കോട്ടയിലേക്ക് ജപ്പാൻ രണ്ട് ഗോൾ അടിച്ചത് .
ഇതോടെ 2018 ലോകകപ്പിൽ ജർമനിയുടെ ദക്ഷിണ കൊറിയയോടുള്ള മത്സരം ഓർത്തെടുക്കുകയാണ് ആരാധകർ.

2018ൽ നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ അധിക സമയത്ത് രണ്ട് ഗോൾ അടിച്ച്
ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാൻ ദക്ഷിണ കൊറിയക്ക് സാധിച്ചിരുന്നു.

കളിയുടെ 74 ശതമാനം സമയവും പന്ത് കൈവശം ഉണ്ടായിരുന്നിട്ടും കൊറിയയുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ ജർമനിക്ക് സാധിക്കാതിരുന്ന മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീളുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.

മത്സരം ഷൂട്ട്ഔട്ടിലേക്ക് നീണ്ടാലും വിജയിക്കാം എന്നുള്ള പ്രതീക്ഷത്തിലായിരുന്ന പേരുകേട്ട സൂപ്പർ താരങ്ങളുള്ള ജർമൻ ടീമിന്റെ ആത്മവിശ്വാസം പൊടുന്നനെയാണ് അവസാനിച്ചത്.

അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 92 ആം മിനിറ്റിൽ ജർമനിയുടെ മുന്നേറ്റങ്ങളെ ചെറുത്തു നിന്ന കൊറിയൻ പ്രതിരോധനിര താരം കിം യങ് വോങ് ജർമൻ പോസ്റ്റിലേക്ക് ആദ്യ വെടി പൊട്ടിച്ചു.

റഷ്യയിലെ കസൻ അരീനയിൽ തിങ്ങികൂടിയ ജർമൻ ആരാധകരുടെ ചങ്ക് പൊട്ടിയ നിമിഷം. നിലവിലെ ലോക ജേതാക്കളായി തുടർന്ന് കിരീടം നേടുമെന്ന് കളി വിദഗ്ദ്ധർ ഒന്നാകെ അഭിപ്രായപ്പെട്ട ടീം.

തങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ സമയം കിട്ടുന്നതിന് മുൻപ് 96 ആം മിനിറ്റിൽ നിലവിലെ ടോട്ടൻഹാമിന്റെ സൂപ്പർ താരമായ സൺ ഹ്യുങ് മിൻ ജർമനിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിച്ചു.കിരീടം ലക്ഷ്യമിട്ടെത്തിയ കിരീടജേതാക്കൾ കണ്ണീരോടെ ലോകകപ്പിന് പുറത്തേക്ക്.

സമാനമായ ചരിത്രം തന്നേ ഖത്തറിലും ആവർത്തിക്കുമോ എന്ന ഭയത്തിലാണ് ജർമൻ ആരാധകർ. യുവേഫ നേഷൻസ് ലീഗിൽ ദയനീയ പ്രകടനം പുറത്തെടുത്ത ടീം.പക്ഷെ ലോകകപ്പിൽ ഉയർത്തെഴുന്നേൽക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത് .

2018ൽ കൊറിയയോടുള്ള മത്സരം പോലെ തന്നെ 74 ശതമാനം ബോൾ പൊസഷൻ ജർമനിയുടെ കാലുകളിൽ തന്നെയായിരുന്നു.
എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ഗോൾ മുഖത്തേക്ക് ഭീഷണിയായി എത്തുന്ന ജപ്പാനെ കരുതലോടെ തന്നെയാണ് ജർമൻ നിര കണ്ടത്.

പക്ഷെ ജർമനിയുടെ ജാഗ്രത നിലച്ച നിമിഷം 75 ആം മിനിറ്റിൽ ഗോൾ സൃഷ്‌ടിക്കപെട്ടു .
മുപ്പത്തിമൂന്നാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോവന്റെ പെനാൽറ്റി ഗോളിൽ മുന്നിൽ നിൽക്കുകയായിരുന്നു ജർമ്മനി.

പൊടുന്നനെ ജർമൻ ലീഗിലെ എസ് .സി. ഫ്രെയ്‌ബർഗ് വിങ്ങർ ആയ റിറ്റ്‌സു ഡോണ് നേടിയ ഗോളിൽ ജപ്പാൻ ജർമനിക്കു ഒപ്പമെത്തി.

ചരിത്രം ആവർത്തിക്കുകയാണോ എന്ന് തോന്നപ്പെട്ട നിമിഷത്തിൽ ആദ്യ ഗോൾ പിറന്നു എട്ടാം നിമിഷത്തിൽ 83 ആം മിനിറ്റിൽ ജർമൻ ക്ലബ് തന്നെയായ വി.എഫ്.എം ബൊച്ചും വിങ്ങർ കൂടിയായ തക്കുമാ അസാനോ നേടിയ ഗോളിൽ ജർമൻ പതനം പൂർത്തിയായി.

തുടർച്ചയായ രണ്ടാം തവണയും ജർമനി ഏഷ്യൻ ടീമുകൾക്ക് മുൻപിൽ തല താഴ്ത്തി.

സ്പെയിൻ, കോസ്റ്റാറിക്ക എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ജർമനിയുടെ ഭാവി ഇനിയെന്തെന്നാണ് ലോകമാകെയുള്ള ആരാധകർ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.

Content Highlights:  Germany continuously lostF4M” title in asian teams in football world cup

We use cookies to give you the best possible experience. Learn more