| Tuesday, 24th December 2019, 11:33 am

'പ്രതിഷേധിച്ചത് അടിസ്ഥാനപരമായ മനുഷ്യത്വം മൂലം' പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മദ്രാസ് ഐ.ഐ.ടി നാട്ടിലേക്ക് മടക്കി അയച്ച ജര്‍മ്മന്‍ വിദ്യാര്‍ത്ഥി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യം വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട ജര്‍മന്‍ വിദ്യാര്‍ത്ഥി ഇന്ത്യയിലെ എക്‌സ്ട്രീമിസ്റ്റുകളെ ഭയപ്പെടുന്നെന്നതിനാലാണ് രാജ്യം വിടുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജര്‍മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്‍ഡന്‍  രാജ്യം വിട്ടു പോകാനുള്ളതിന്‍രെ കാരണങ്ങള്‍ വിശദമാക്കിയത്.

ചെന്നൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ ജേക്കബ് പങ്കെടുത്തിരുന്നു.
1933 റ്റു 1945 നമ്മള്‍ അവിടെ തന്നെയാണോ ? എന്ന നാസി ഭരണകാലത്തെ സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുമായിട്ടായിരുന്നു ജേക്കമ്പ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തിനു ശേഷം ബംഗുളൂരുവില്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിനു പോയി തിരിച്ചു വന്ന ദിവസമാണ് തന്റെ കോഴ്‌സ് അധ്യാപകന്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കാണാന്‍ ആവശ്യപ്പെട്ടത്.തുടര്‍ന്ന് ചെന്നൈ ഫോറിന്‍ റീജിയണല്‍ രജിസ്റ്റാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ മൂന്ന് ഉദ്യോഗസ്ഥരാണ് തന്നോട് ചോദ്യങ്ങള്‍ ചോദിച്ചത്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്റെ രാഷ്ട്രീയത്തെ പറ്റിയും മറ്റു ചോദ്യം ചോദിച്ചു. ഒരു സൗഹൃദസംഭാഷണം പോലയായിരുന്നു അത്. എന്നാല്‍ സംഭാഷണത്തിന്റെ അവസാനം തന്നോട് രാജ്യം വിടാനാണ് അവര്‍ ആവശ്യപ്പെട്ടത്. താന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ലെറ്റര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

തുടര്‍ന്ന് ഐ.ഐ.ടി അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ക്രിസ്മസ് അടുത്ത ദിവസമായതിനാല്‍ താന്‍ നേരത്തെ
നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് ജേക്ക്മ്പ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചോദ്യംചെയ്യലില്‍ തന്റെ രാഷട്രീയ നിലപാടിനെ പറ്റി ചോദിച്ചു, എന്താണ് നടക്കുന്നതെന്നറിയാതെയാണ് പ്രതിഷേധിച്ചതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അടിസ്ഥാന പരമായ മനുഷ്യത്വം മൂലമാണ് പ്രതിഷേധിച്ചത് എന്നാണ് താന്‍ പറഞ്ഞത്.

എനിക്ക് ഐ.ഐ.ടി മദ്രാസ് ക്യാമ്പസ് ഇഷ്ടമാണ്. ഇന്ത്യയെ ഇഷ്ടമാണ്, പക്ഷെ രാജ്യത്തെ എക്‌സ്ട്രീമിസ്റ്റുകളെ ഞാന്‍ ഭയക്കുന്നു. ജര്‍മനിയില്‍ നിയമാനുസൃതമായി ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന്‍രെ പേരില്‍ ആരെയും നാടു കടത്തില്ല. ജേക്കമ്പ് പറഞ്ഞു. ട്രിപ്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജേക്കബ് ലിന്‍ഡന്‍. ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

We use cookies to give you the best possible experience. Learn more