ബ്രമന്‍: ജോലി ചെയ്ത ആശുപത്രിയിലെ 30 രോഗികളെ കൊന്നെന്ന് ജര്‍മ്മന്‍ നഴ്‌സിന്റെ കുറ്റസമ്മതം. നഴ്‌സായ നീല്‍സ് എച്ച് കുറ്റസമ്മതം നടത്തിയതായി മനശാസ്ത്രജ്ഞന്‍ കോടതിയെ അറിയിച്ചു.
ഹൃദ്രോഗത്തിനു നല്‍കുന്ന മരുന്ന് ഓവര്‍ഡോസ് ഇഞ്ചക്ട് ചെയ്താണു കൊന്നതെന്നും അവര്‍ വ്യക്തമാക്കി. തന്റെ കഴിവുകള്‍ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് കൊലയ്ക്കു പിന്നിലെ ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2003-2005നും ഇടയില്‍ ഇവര്‍ നഴ്‌സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതു കൂടാതെ 60 പേര്‍ക്ക് കൂടി ഇത്തരത്തില്‍ ഓവര്‍ഡോസ് നല്‍കിയെങ്കിലും അവര്‍ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നെന്നും മനശാസ്ത്ര വിദഗ്ധന്‍ അറിയിച്ചു.
കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വിചാരണ നേരിടുകയായിരുന്നു ഈ മുന്‍ നഴ്‌സ്. ഡെല്‍മന്‍ ഹോസ്റ്റിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന സമയത്ത് മൂന്നു രോഗികളെ കൊന്നു, രണ്ടു പേരെ കൊല്ലാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്.
എന്നാല്‍ താന്‍ 30 പേരെ കൊന്നെന്ന് ഇവര്‍ മനശാസ്ത്രജ്ഞനോടു കുറ്റസമ്മതം നടത്തുകയായിരുന്നു. അതേസമയം ഡെല്‍മെന്‍ഹോസ്റ്റ് ക്ലിനിക്കല്‍ നടന്ന 100 ഓളം സംശയാസ്പദമായ കൊലപാതകങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതക ശ്രമത്തിന് നഴ്‌സായ നീല്‍സ് എച്ചിന് 2008 ല്‍ ഏഴര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.