തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ ജര്‍മ്മന്‍ പൗരന്മാരെ തിരികെയെത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പതിമൂന്ന് ജില്ലകളിലായി കുടുങ്ങിയ 265 ജര്‍മ്മന്‍ പൗരന്മാരെയാണ് തിരികെ നാട്ടിലെത്തിച്ചത്.
ഇവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കുകയായിരുന്നു. ജര്‍മ്മന്‍ എംബസിയുടെ ആവശ്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചെത്തിയവര്‍ സന്തുഷ്ടരാണെന്ന് അവര്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് പുതുതായി 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍ഗോഡ് 12 പേരും എറണാകുളം 3 പേരും, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ 2 പേരും, പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുകള്‍ക്ക് രോഗം മാറി ഇന്ന് രോഗം വന്നവരില്‍ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരും മറ്റുള്ളവര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്.