” ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ്. സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളില്‍ തള്ളിയിടുന്നത് എന്നെ അസ്വസ്ഥയാക്കുന്നു.”
റിയാദ്: സൗദി സന്ദര്‍ശനത്തിനിടെ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍. ധരിക്കാനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ലെയന്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ലയന്‍ റിയാദ് സന്ദര്‍ശിച്ചത്. ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച ലയന്‍ കറുത്ത സ്യൂട്ട് ധരിച്ച് മുടി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തത്.
Also Read:മോദിജീ: ഈ കരയുന്നത് ഒരു പട്ടാളക്കാരനാണ്; എന്റെ പൈസയെന്തുകൊണ്ട് തരുന്നില്ല എന്നാണദ്ദേഹം ചോദിക്കുന്നത്
” ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ്. സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളില്‍ തള്ളിയിടുന്നത് എന്നെ അസ്വസ്ഥയാക്കുന്നു.” ലെയന്‍ പറഞ്ഞതായി ജര്‍മ്മന്‍ ന്യൂസ് വെബ്‌സൈറ്റായ ബില്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ലെയന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് രംഗത്തുവന്നത്. അതേസമയം സൗദിയില്‍ ഈ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ലെയന്റെ വസ്ത്രധാരണത്തില്‍ സൗദി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്നും ഇതവരുടെ ഇരട്ടത്താപ്പാണെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.
റിയാദിലൂടെ പരമ്പരാഗത വേഷം ധരിക്കാതെ സഞ്ചരിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച സൗദി അധികൃതര്‍ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നു.
എപ്പോള്‍ സാധ്യമാകുന്നുവോ അപ്പോള്‍ ബുര്‍ഖയ്ക്ക് ജര്‍മ്മനിയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതിരോധ മന്ത്രി ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചിരിക്കുന്നത്.