| Thursday, 19th April 2018, 9:23 am

9/11 ആക്രമണത്തില്‍ പങ്കാളിയായിരുന്ന ജര്‍മ്മന്‍ പൗരന്‍ കുര്‍ദിഷ് സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: 2001 സപ്തംബര്‍ 11ലെ ആക്രമണത്തില്‍ പങ്കാളിയായ ജര്‍മ്മന്‍ പൗരനെ സിറിയയിലെ കുര്‍ദിഷ് സേന അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന കുര്‍ദിഷ് കമാന്‍ഡര്‍ അറിയിച്ചു. സിറിയന്‍ വംശജനും ജര്‍മ്മന്‍ പൗരനുമായ മുഹമ്മദ് ഹൈദര്‍ സമ്മാറാണ് കുര്‍ദിഷ് സേനയുടെ പിടിയിലായത്.

“വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സുരക്ഷാ സേന മുഹമ്മദ് ഹൈദര്‍ സമ്മാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തെ ഇപ്പോള്‍ ചോദ്യം ചെയ്തു വരികയാണ്”, കുര്‍ദിഷ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഭ്യന്തര കലാപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ സമ്മാര്‍ സിറിയന്‍ സര്‍ക്കാരിന്റെ തടവിലായിരുന്നു. എന്നാല്‍ 2014ലില്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു എന്ന വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


Also Read: ‘വീട്ടീപ്പോ മോദീ…’; ലണ്ടനിലും മോദിക്ക് രക്ഷയില്ല; കഠ്‌വ സംഭവത്തില്‍ ബ്രിട്ടനിലും വന്‍ പ്രതിഷേധം, നിരത്തുകളില്‍ മോദി വിരുദ്ധ പരസ്യം പതിച്ച വാഹനങ്ങള്‍


9/11 ആക്രമണത്തിന് അക്രമികളെ റിക്രൂട്ട് ചെയ്തുവെന്നതാണ് സമ്മാറിനെതിരായ കുറ്റാരോപണം. 9/11 ആക്രമണത്തിന്റെ സൂത്രദാരന്‍ മുഹമ്മദ് അദ്ദയെ ജര്‍മ്മനിയില്‍ നിന്നും അഫ്ഗാനിലെ അല്‍-ഖൊയിദയുടെ പരിശീലന കാംപിലെത്താന്‍ സഹായിച്ചതും സമ്മാറായിരുന്നു. സി.ഐ.എ ഏജന്റുമാരുള്‍പ്പെട്ട ഓപ്പറേഷനില്‍ മോസ്‌ക്കോയില്‍ വച്ച് 2011 ഡിസംബറില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ രണ്ടു ആഴ്ചകള്‍ക്കുശേഷം സിറിയന്‍ അധികാരികള്‍ക്ക് കൈമാറുകയായിരുന്നു.

ഹാംബര്‍ഗില്‍ താമസിക്കവെ സമ്മാറും അദ്ദയും പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായി ജര്‍മ്മന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്‌ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ ഭാഗമായതിന് 2007 ല്‍ സിറിയന്‍ കോടതി സമ്മാറിനെ 12 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചു. സിറിയയില്‍ അക്കാലത്ത് മുസ്‌ലീം ബ്രദര്‍ഹുഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൂക്കുകയറായിരുന്നു ശിക്ഷ.


Watch DoolNews Video:

We use cookies to give you the best possible experience. Learn more