തന്റെ ഫുട്‌ബോള്‍ ജീവിത്തിലെ ഡ്രീം ഇലവനെ തെരഞ്ഞെടുത്ത് ജര്‍മന്‍ ഇതിഹാസം മെസ്യൂട്ട് ഓസില്‍. മുന്നേറ്റ നിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സിമ എന്നിവര്‍ ഉള്‍പ്പെടെ സെര്‍ജിയോ റാമോസ്, മാഴ്‌സലോ എന്നിവരും ഓസിലിന്റെ ടീമില്‍ ഇടം നേടുന്നു. സോഴ്‌സുകളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
റൊണാള്‍ഡോയും കരിം ബെന്‍സിമയും മെസ്യൂട്ട് ഓസിലിനൊപ്പം റയിലില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. മൂന്ന് സീസണില്‍ 149 മത്സരങ്ങള്‍ റൊണാള്‍ഡൊക്കൊപ്പം കളിച്ച ഓസില്‍ താരത്തിനൊപ്പം ചേര്‍ന്ന് 39 ഗോളുകളിൽ പങ്കാളികളായിട്ടുണ്ട്.
2010 മുതല്‍ 2013 വരെയാണ് ഓസിലും ബെന്‍സിമയും റയലില്‍ ഒരുമിച്ച് ബൂട്ടുകെട്ടിയിരുന്നത്. റയല്‍ മാഡ്രിഡില്‍ ഇരുവരും മൂന്ന് സീസണുകളിലായി 118 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.
റയല്‍ മാഡ്രിഡിനെ കൂടാതെ ആഴ്‌സണല്‍, ജര്‍മന്‍ ദേശീയ ടീമിലെ സഹ കളിക്കാരെയും ഓസില്‍ പ്രിയ താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വപ്‌ന ടീമിന്റെ ഗോള്‍ കീപ്പറായി ഉള്‍പ്പെട്ടിട്ടുള്ളത് ജര്‍മനിയുടെ മാനുവല്‍ ന്യുയറാണ്. പ്രതിരോധത്തില്‍ മുന്‍ ബയേണ്‍ താരങ്ങളായ ജെറോം ബോട്ടെങ്, ഫിലിപ്പ് ലാം
മാഴ്‌സെലോ, സെര്‍ജിയോ റാമോസ് എന്നിവരെയും ഓസില്‍ തെരഞ്ഞെടുത്തു.
മധ്യനിരയില്‍ തന്നെ കൂടാതെ മുന്‍ ആഴ്‌സണല്‍ താരം സാന്റി കസോര്‍ല, റയല്‍ മാഡ്രിഡ്, ബയേണ്‍ ഇതിഹാസം സാബി അലോണ്‍സോ എന്നിരാണുള്ളത്. അറ്റിക്കിങ് നിരയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സിമ, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ഉള്‍പ്പെടുന്നത്.
അതേസമയം, ഫിഫ ലോകകപ്പ് 2022ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായതോടെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി ലയണല്‍ മെസി മാറിയെന്ന് ജര്‍മന്‍ ഇതിഹാസം മെസ്യൂട്ട് ഓസില്‍ പറഞ്ഞിരുന്നു.
Content Highlight: German legend Mesut Ozil has chosen the dream XI of his football career