ബെർലിൻ: നിരോധിച്ച നാസി സ്ലോഗൻ മനപ്പൂർവം ഉപയോഗിച്ചതിന് ജർമനിയിലെ വലതുപക്ഷ നേതാവ് ബിയോൺ ഹോക്കിന് ജർമൻ കോടതി പിഴ ചുമത്തി. ആൾട്ടർനേറ്റീവ് ഫോർ ജർമനി എന്ന തീവ്ര വലതുപക്ഷ (എ.ഫ് .ഡി) പാർട്ടിയിലെ പ്രമുഖ നേതാവാണ് ജോർൺ ഹോക്ക്
ബെർലിൻ: നിരോധിച്ച നാസി സ്ലോഗൻ മനപ്പൂർവം ഉപയോഗിച്ചതിന് ജർമനിയിലെ വലതുപക്ഷ നേതാവ് ബിയോൺ ഹോക്കിന് ജർമൻ കോടതി പിഴ ചുമത്തി. ആൾട്ടർനേറ്റീവ് ഫോർ ജർമനി എന്ന തീവ്ര വലതുപക്ഷ (എ.ഫ് .ഡി) പാർട്ടിയിലെ പ്രമുഖ നേതാവാണ് ജോർൺ ഹോക്ക്
കിഴക്കൻ ജർമൻ നഗരമായ ഹാലെയിലെ സ്റ്റേറ്റ് കോടതിയാണ് ചൊവ്വാഴ്ച ബിയോൺ ഹോക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 13000 യൂറോ ( 14000 ഡോളർ ) പിഴ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തത്. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ജർമനിയിലെ തുരിംഗിയ സംസ്ഥാനത്തിൻ്റെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയാണ് അദ്ദേഹം. എന്നാൽ കോടതി വിധി മത്സരിക്കുന്നതിന് തടസമാകില്ല. ജയിൽ ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ കോടതി ഒഴിവാക്കിയിട്ടുണ്ട്. മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
2021 മെയ് മാസത്തിലെ പാർലമെന്റ് റാലിക്കിടെയാണ് അദ്ദേഹം ‘ എല്ലാം ജർമനിക്ക് വേണ്ടിയുള്ള ‘ എന്നർത്ഥം വരുന്ന (Alles fuer Deutschland) എന്ന നിരോധിച്ച നാസി സ്ലോഗൻ ഉപയോഗിച്ച് പ്രസംഗം നടത്തിയത്.
അഡോൾഫ് ഹിറ്റ്ലറിന്റ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച അർദ്ധ സൈനിക വിഭാഗമായ നാസി സ്യുട്ടിന്റെ മുദ്രാവാക്യങ്ങളെല്ലാം ഇപ്പോൾ ജർമനിയിൽ നിരോധിച്ചതാണ്. എന്നാൽ തന്റെ ഭാഗത്തു തെറ്റില്ലെന്ന വാദവുമായാണ് ബിയോൺ ഹോക്ക് മുന്നോട്ട് വരുന്നത്.
ഈ വിധി നിലനിൽക്കുകയാണെങ്കിൽ, ജർമ്മനിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകും,” ചൊവ്വാഴ്‌ച തന്റെ എക്‌സിൽ പോസ്റ്റിൽ ഹോക്ക് പറഞ്ഞു. തങ്ങളുടെ വിയോജിപ്പ് പുറത്തു പറയാൻ കഴിയാത്ത അവസ്ഥ ആണിവിടെ. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നതിലും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിലും ജർമ്മനി മുൻപന്തിയിലാണ് എന്നും ഹോക്ക് പറഞ്ഞു.
Content Highlight: German lawmaker convicted of using banned Nazi slogan