|

ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൃദയ സംബദ്ധമായ പ്രശ്‌നങ്ങള്‍ രോഗങ്ങളിൽ ജര്‍മന്‍ ഇതിഹാസം ചികിത്സയിലായിരുന്നു,

ഒരു കളിക്കാരന്‍ എന്ന നിലയില്‍ ജര്‍മന്‍ ഫുട്‌ബോളിന് വലിയ സംഭാവനകള്‍ ചെയ്ത ഇതിഹാസം ആയിരുന്നു ബെക്കന്‍ബോവര്‍. 1994ലെ ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ജര്‍മനിയെ കിരീടത്തിലേക്ക് നയിക്കാന്‍ ബെക്കന്‍ബോവറിന് സാധിച്ചിരുന്നു. അതിന് ശേഷം 1990ല്‍ നടന്ന ലോകകപ്പില്‍ ജര്‍മന്‍ ടീമിന്റെ പരിശീലകനായും അദ്ദേഹം കിരീടം ഉയര്‍ത്തുകയുണ്ടായി.

ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മൂന്നു താരങ്ങള്‍ മാത്രമാണ് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുള്ളൂ. ബ്രസീല്‍ മുന്‍ താരം മരിയോ സഗല്ലോ ഫ്രഞ്ച് മുന്‍ താരം ദിദിയര്‍ ദെഷാസ് എന്നിവരാണ് ബെക്കണ്‍ ബോവറിന് പുറമെ ഈ നേട്ടം കൈവരിച്ചത്.

ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും മികച്ച സംഭാവനകള്‍ ആയിരുന്നു ബെക്കന്‍ബോവര്‍ നല്‍കിയത്. കളിക്കാരന്‍ എന്ന നിലയിലും മാനേജര്‍ എന്ന നിലയിലും ബയേണ്‍ മ്യൂണിക്കിനായി നാല് തവണ ബുണ്ടസ് ലീഗ കിരീടങ്ങള്‍ നേടാന്‍ ബെക്കന്‍ബോവറിന് സാധിച്ചിരുന്നു. മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കാനും ജര്‍മന്‍ ഇതിഹാസത്തിന് സാധിച്ചിരുന്നു.

Content Highlight: German football legend Franz Beckenbauer passed away.