ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സയാണ് (Lufthansa) പാസഞ്ചര്‍ ഫ്‌ളൈറ്റുകളും കാര്‍ഗോ ഫ്‌ളൈറ്റുകളുമടക്കം അവരുടെ 800 സര്‍വീസുകള്‍ വെള്ളിയാഴ്ച ക്യാന്‍സല്‍ ചെയ്തത്.
വെറൈനിഗങ് കോക്ക്പിറ്റ് (Vereinigung Cockpit) എന്ന പൈലറ്റുമാരുടെ യൂണിയന്‍ മുഴുവന്‍ദിന പണിമുടക്ക് പ്രഖ്യാപിച്ചതോടെയായിരുന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത്.
ലുഫ്താന്‍സ പൈലറ്റുമാര്‍ വെള്ളിയാഴ്ച മുഴുവന്‍ദിവസ പണിമുടക്ക് നടത്തുമെന്ന് വെറൈനിഗങ് കോക്ക്പിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കോര്‍ പാസഞ്ചര്‍ ബിസിനസിന്റെയും കാര്‍ഗോ അനുബന്ധ സ്ഥാപനമായ ഡി.പി.എയുടെയും ഫ്‌ളൈറ്റുകളെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജര്‍മന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാഹചര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് ലുഫ്താന്‍സ കമ്പനി വ്യക്തമാക്കി.
”പണിമുടക്ക് കാരണം ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ഇന്ന് റദ്ദാക്കുമെന്നും ഇത് 130,000 യാത്രക്കാരെ ബാധിക്കുമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ എയര്‍ലൈന്‍ അറിയിച്ചു.