മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു; സോണിയ ഗാന്ധിയാകുന്നത് ജര്‍മ്മന്‍ താരം
Bollywood
മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു; സോണിയ ഗാന്ധിയാകുന്നത് ജര്‍മ്മന്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th April 2018, 4:51 pm

 

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി വെള്ളിത്തിരയിലെത്തുന്നത് അനുപം ഖേര്‍ ആണ്. മന്‍മോഹന്റെ ഔദ്യോഗിക ജീവിതം പറയുന്ന ചിത്രം കൂടിയാണ് “ദി ആക്‌സിഡെന്റ്റല്‍ പ്രൈം മിനിസ്റ്റര്‍.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും അവസാനിച്ചിരിക്കയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ സോണിയ ഗാന്ധിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് ഒരു ജര്‍മ്മന്‍ നടിയാണ്. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്.

നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച നടി കൂടിയാണ് സൂസന്‍. ചക്രവര്‍ത്തി അശോക സമ്രാട്ട് എന്ന ടെലിവിഷന്‍ ഷോയിലൂടെയും ഇവര്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായിരുന്നു.

ഇതിനിടെ പുറത്തുവന്ന പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസന്‍ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിച്ചത്.


ALSO READ: ആരാധാകരും മാധ്യമപ്രവര്‍ത്തകരും നോക്കിനില്‍ക്കെ ഡ്രൈവറെ ചീത്ത വിളിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍-വീഡിയോ


പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.