| Saturday, 20th May 2023, 9:44 pm

ബാഴ്‌സ ജേഴ്‌സിയില്‍ നൃത്തം ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ മകന്‍; വീഡിയോ പങ്കുവെച്ച് ജോര്‍ജിന; റോണോ ഇതെങ്ങനെ സഹിക്കുമെന്ന് കമന്റുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്പെയിനില്‍ റയല്‍ മാന്‍ഡ്രഡിനായി കളിച്ചിരുന്ന കാലത്ത് പോര്‍ച്ചുല്‍ ഇതിഹാസം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിക്കളത്തിലെ പ്രധാന എതിരാളിയായിരുന്നു ബാഴ്‌സലോണ. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ടീമായിരുന്ന ബാഴ്‌സയും റൊണാള്‍ഡോയുടെ റയലും തമ്മിലുള്ള എല്‍ ക്ലാസിക്കോ അന്ന് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരങ്ങളില്‍ ഒന്നായരിന്നു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ ബാഴ്സ ആരാധകരോട് കലിപ്പാകുന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ചരിത്രം ഇതാണെന്നിരിക്കെ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

റൊണാള്‍ഡോയുടെ ഇളയമകന്‍ മാറ്റിയോ റൊണാള്‍ഡോ ബാഴ്‌സയുടെ ജേഴ്‌സിയണിഞ്ഞ് തന്റെ സഹോദരിമാര്‍ക്കൊപ്പം കളിക്കുന്ന വീഡിയോയാണ് ജോര്‍ജിന റോഡ്രിഗസ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

ബാഴ്സലോണയുടെ കുപ്പായത്തില്‍ മാറ്റിയോ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചിരിക്കുന്ന ഇമോജിക്കൊപ്പം ലവ് റിയാക്ഷനും ജോര്‍ജിന ഇതിന് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ റോണോയെ ടാഗ് ചെയ്യാനും ജോര്‍ജിന മറന്നില്ല.

ഈ സ്റ്റോറി പുറത്തുവന്നതിന് പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിറയെ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ‘റോണോ ഇതെങ്ങനെ സഹിക്കും’ എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ്. റോണോയുടെ മകന്‍ ബാഴ്‌സ ആരാധകനായതില്‍ സന്തോഷമുണ്ടെന്ന തരത്തില്‍, ബാഴസ ആരാധകരും ഈ വീഡിയോ പ്രചരപ്പിക്കുന്നുണ്ട്.

അതേസമയം, ബാര്‍സക്കെതിരെ 34 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റോണോയുടെ കരിയറിലെ സമ്പാദ്യം.

Content Highlight: Georgina Rodriguez shared a video of Ronaldo’s youngest son Matteo Ronaldo playing with his sisters wearing a Barca jersey

Latest Stories

We use cookies to give you the best possible experience. Learn more