| Tuesday, 9th February 2021, 2:04 pm

'സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങള്‍ ഏതറ്റം വരെ പോകും' ?; കൈകളില്‍ വിലങ്ങുമായി 'ജോര്‍ജുകുട്ടി'; വീഡിയോയുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഏതറ്റം വരെ പോകും ?, ചോദിക്കുന്നത് മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലാണ്. ഫെബ്രുവരി 19 ന് റിലീസ് ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയിലായിരുന്നു ഈ ചോദ്യം.

ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ പ്രേക്ഷകരെ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Georgekutty Is Back Mohanlal new Video About Drishyam 2 on prime video

We use cookies to give you the best possible experience. Learn more