ടി-20 ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം ബ്യുസെജര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.
ട്രാവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്‌റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്. 49 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. ടിം ഡേവിഡ് 28 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
സ്‌കോട്ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്സ്റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന സ്ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് ചെയ്തത്. സ്പിന്നര്‍ ആദം സാംപ താരത്തെ തിരിച്ചയക്കുകയായിരുന്നു.
ഓപ്പണര്‍ ജോര്‍ജ് മുന്‍സേ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 23 പന്തില്‍ നിന്നും 35 റണ്‍സ് താരം അടിച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 152.17 എന്ന് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ടി-20 ഇന്റര്‍നാഷണലില്‍ 2000 റണ്‍സ് തികക്കാനാണ് താരത്തിന് സധിച്ചത്.
ഇതോടെ സ്‌കോട്‌ലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 ഐ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ജോര്‍ജ് മുന്‍സേക്ക് കഴിഞ്ഞു.
ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് 18 റണ്‍സും മൈക്കല്‍ ലീക്‌സ് അഞ്ച് റണ്‍സും നേടിയപ്പോള്‍ ക്രിസ് ഗ്രീവ്‌സ് 9 റണ്‍സ് നേടി ക്രീസില്‍ നിന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ്. 44 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് താരത്തിനു വീഴ്ത്താന്‍ സാധിച്ചു. ആദം സാമ്പാ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ആഷ്ടന്‍ അഗറും നെല്ലിസും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlight: George Munsey In Record Achievement