വാഷിങ്ങ്ടണ്‍: ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ വാഷിങ്ങ്ടണ്‍ ഡി.സിയിലുള്ള ഗാന്ധിജിയുടെ പ്രതിമയെപ്പോലും വെറുതെവിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിരിച്ചറിയാത്ത കുറേ വില്ലന്‍മാരായ പ്രതിഷേധക്കാരാണ് ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തതെന്നും പ്രതിമകള്‍ തകര്‍ത്തതിനെക്കുറിച്ച് ആരും ഇതുവരെ ഒന്നും പറഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.
മെയ് 25ന് അമേരിക്കന്‍ പൊലീസായ ഡെറിക് ഷൗവിന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടായത്.
കറുത്തവര്‍ഗക്കാര്‍ ആക്രമിക്കപ്പെടുന്നതിന് അവസാനമില്ലെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വ്യാപകമായ പ്രതിഷേധത്തിന് മുന്നില്‍ അമേരിക്കന്‍ പൊലീസ് മുട്ടുമടക്കിയ സാഹചര്യവുമുണ്ടായി. നിലവില്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന വേളയിലാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.
എബ്രഹാം ലിങ്കണ്‍, ജോര്‍ജ് വാഷിങ്ങ്ടണ്‍, തോമസ് ജെഫേഴ്‌സണ്‍ എന്നിവരുടെ പ്രതിമകളും പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നും തെരഞ്ഞടുപ്പുറാലിയില്‍ ട്രംപ് പറഞ്ഞു. ‘പ്രതിമകള്‍ നശിപ്പിച്ചതിലൂടെ ചരിത്രത്തെയും മുന്‍കാലത്തേയുമാണ് അവര്‍ നശിപ്പിച്ചത്. അതിനാല്‍ ശിക്ഷയായി പത്ത് വര്‍ഷം ജയില്‍ വാസം നല്‍കുന്നത് അധികമാവില്ല’, ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlight: george floyd protesters not spare statue of mahatma gandhi donald trump