| Thursday, 7th December 2023, 5:13 pm

സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് കർദിനാൾ ജോർജ് ആലഞ്ചേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഒരു വർഷം മുമ്പ് ആരോഗ്യകരമായ കാരണങ്ങൾ കൊണ്ട് രാജി മാർപാപ്പക്ക് സമർപ്പിച്ചിച്ചിരുന്നു. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ രാജി അംഗീകരിച്ചതിനെ തുടർന്ന് വാർത്താ സമ്മേളനത്തിൽ രാജി അറിയിക്കുകയായിരുന്നു ആലഞ്ചേരി.

സ്ഥാനമൊഴിയുന്നത് സംതൃപ്തിയോടെയാണെന്ന് ആലഞ്ചേരി അറിയിച്ചു. ഏകീകൃത കുർബാനയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

2019ൽ തന്നെ രാജി വെക്കാൻ വത്തിക്കാനിൽ കത്ത് നൽകിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലഞ്ചേരി രാജിവെച്ചതിനെ തുടർന്ന് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് താത്കാലിക ചുമതല. പുതിയ ആർച്ച് ബിഷപ്പിനെ അടുത്ത സിനഡ് തീരുമാനിക്കും.

അതിരൂപത അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് ആൻഡ്രൂസ് താഴത്തും ഒഴിയും. പകരം അഡ്മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ സ്ഥാനമേൽക്കും.

സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പടിയിറക്കത്തിന് കാരണമെന്നും ചർച്ചകളുണ്ട്.

Content Highlight: George Alanchery resigned from Syro Malabar diocese Arch Bishop

We use cookies to give you the best possible experience. Learn more