| Wednesday, 28th February 2024, 3:48 pm

ബാസ്ബോൾ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നശിപ്പിക്കും; കനത്ത വിമർശനവുമായി ഇംഗ്ലീഷ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം കളിക്കുന്ന ബാസ്‌ബോള്‍ ക്രിക്കറ്റിനെ വിമര്‍ശിച്ചുകൊണ്ടു മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്കോട്ട്.

ഓസ്ട്രേലിയക്കെതിരെയും ഇന്ത്യക്കെതിരെയും ഇംഗ്ലണ്ട് ബാസ്‌ബോള്‍ കളിച്ചിട്ടില്ലെന്നും ഇംഗ്ലണ്ട് ടീം ഇരു ടീമുകളെയും തോല്‍പ്പിക്കേണ്ടതായിരുന്നുവെന്നുമാണ് ബോയ്‌കോട്ട് പറഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്‌ബോള്‍ രീതി അവതരിപ്പിച്ചതിന് ഇംഗ്ലണ്ട് വലിയ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ബാറ്റിങ് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ മത്സരത്തില്‍ വിജയമാണ് കൂടുതല്‍ പ്രധാനം.

രണ്ട് വലിയ ടീമുകള്‍ക്കെതിരെയുള്ള മത്സരത്തില്‍ വിജയിക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ആദ്യം ഓസ്ട്രേലിയയും ഇപ്പോള്‍ ഇന്ത്യയും. ഈ രണ്ട് ടീമിനെയും ഇംഗ്ലണ്ട് തോല്‍പ്പിക്കണമായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലും ഇപ്പോള്‍ ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയില്ല. ടീമിന് അത്യാവശ്യഘട്ടത്തില്‍ താരങ്ങള്‍ സെഞ്ച്വറി നേടിയെങ്കില്‍ അത് മത്സരത്തില്‍ മുന്നേറാനുള്ള വലിയൊരു അവസരമായിരുന്നു,’ ബോയ്‌കൊട്ടിനെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു.

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാലയാണ് വേദി.

Content Highlight: Geoffrey Boycott criticize England cricket team Bazball system

We use cookies to give you the best possible experience. Learn more