ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുപറഞ്ഞ് ഇതിഹാസ താരം ജെഫ്രി ബോയ്‌ക്കോട്ട്.
രോഹിത് ശര്‍മയുടെ മികച്ച കാലം കഴിഞ്ഞുപോയെന്നും കളിക്കളത്തില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ബോയ്‌ക്കോട്ട് പറഞ്ഞു.
ടെലിഗ്രാഫിലെ തന്റെ കോളത്തിലാണ് അദ്ദേഹം ഇന്ത്യയുടെ പരാജയത്തെ കുറിച്ചും രോഹിത് ശര്‍മയുടെ മോശം ഫോമിനെ കുറിച്ചും അദ്ദേഹം എഴുതിയത്.
‘രോഹിത് ശര്‍മയ്ക്ക് ഇപ്പോള്‍ 37 വയസ് ആകുന്നു. അദ്ദേഹത്തിന്റെ മികച്ച കാലങ്ങളും ഏകദേശം അവസാനിച്ചിരുന്നു. അദ്ദേഹം ഇടയ്ക്ക് കാമിയോ ഇന്നിങ്‌സുകള്‍ മാത്രമാണ് കളിക്കാറുള്ളത്.
സ്വന്തം മണ്ണില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് സെഞ്ച്വറി മാത്രമാണ് രോഹിത് ശര്‍മക്കുള്ളത്. കളിക്കളത്തിലും അദ്ദേഹവും ഇന്ത്യന്‍ ടീമും ഏറെ ബുദ്ധിമുട്ടുകയാണ്.
12 വര്‍ഷത്തിന് ശേഷം ഇന്ത്യയെ സ്വന്തം മണ്ണില്‍ പരാജയപ്പെടുത്തുന്ന (പരമ്പരയില്‍ തോല്‍പിക്കാന്‍) ആദ്യ ടീമാകാനുള്ള എല്ലാ സാഹചര്യങ്ങളും ഇംഗ്ലണ്ടിന് മുമ്പിലുണ്ട്.
ഇന്ത്യ വിരാട് കോഹ്‌ലിയെ ഏറെ മിസ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ പരിക്കേറ്റ (ഹാംസ്ട്രിങ് ഇന്‍ജുറി) രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സില്‍ കളിക്കില്ല,’ ബോയ്‌ക്കോട്ട് പറഞ്ഞു.
രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നും ബോയ്‌ക്കോട്ട് പറഞ്ഞു. ജഡേജ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ജഡേജയുടെ അഭാവം ഇന്ത്യക്ക് വളരെ വലിയ തിരിച്ചടിയാണ്. അവന്‍ മികച്ച ഓള്‍ റൗണ്ടറാണ്, തകര്‍പ്പന്‍ ബൗളറും ഫീല്‍ഡറുമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററും രവീന്ദ്ര ജഡേജ തന്നെയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 25ന് ആരംഭിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റ് നാലാം ദിവസം തന്നെ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202 റണ്‍സിന് പുറത്താവുകയായിരുന്നു.
സ്‌കോര്‍
ഇംഗ്ലണ്ട് – 246 & 420
ഇന്ത്യ (T: 231) – 436 & 202
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണമാണ് വേദി.
Content Highlight: Geoffrey Boycott about Rohit Sharma