കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.
സെന്ററല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു.
”ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ വെടിയുതിര്‍ക്കാമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് സി.ഐ.എസ്.എഫിന് അറിയില്ല. അവര്‍ക്ക് വ്യാവസായിക മേഖലകളെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്,” മമത പറഞ്ഞു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ചില നിയമങ്ങളുണ്ടെന്ന് മമത പറഞ്ഞു.
‘ആദ്യം ലാത്തി, പിന്നെ കണ്ണീര്‍ വാതകം, ജലപീരങ്കി നിയമങ്ങളുണ്ട്. ഇതില്‍ രാഷ്ട്രീയം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തുടക്കം മുതല്‍ ഞാന്‍ പറയുന്നുണ്ട്. അവര്‍ ആളുകളെ ചൂഷണം ചെയ്യുന്നു, വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന്. ജനങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദം നല്‍കണം,” മമത പറഞ്ഞു.
അതേസമയം, നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ യ വെടിവെയ്പ്പിനെ ന്യായീകരിച്ച്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. അക്രമ സംഭവങ്ങള്‍ക്കിടെ സ്വന്തം ജീവന്‍ രക്ഷിക്കാനും ഇ.വി.എം അടക്കമുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കാനുമാണ് കേന്ദ്രസേന വെടിയുതിര്‍ത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
തെരഞ്ഞെടുപ്പിനിടെ കൂച്ച് ബീഹറിലെ പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സായുധ സേന സംഘര്‍ഷത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക