| Wednesday, 30th September 2020, 9:31 pm

ജനങ്ങള്‍ ദാരിദ്ര്യത്തില്‍, പ്രതിമാസ മിനിമം വേതനം മൂന്ന് ലക്ഷമായി ഉയര്‍ത്തി ജനീവ; നിര്‍ണായകമായത് ഇടതുപക്ഷ പാര്‍ട്ടികളുടെ ഇടപെടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിമാസം മിനിമം വേതനം 3500 പൗണ്ടായി ഉയര്‍ത്താന്‍ തീരുമാനിച്ച് ജനീവ. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ തുക മിനിമം വേതനം ഉറപ്പാക്കുന്ന പ്രദേശമായി സ്വിറ്റ്‌സര്‍ലന്റിന്റെ തലസ്ഥാനമായ ജനീവ മാറി.

ഇന്ത്യന്‍ രൂപയില്‍ ഇത് മൂന്ന് ലക്ഷത്തിനും മുകളില്‍ വരും. (3,32,949). സ്വിസ് നഗരമായ ജനീവയില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് ദാരിദ്ര്യം വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ വലിയ ആശങ്കയുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രതിമാസ മിനിമം വേതനം 35000 പൗണ്ടായി ഉയര്‍ത്താന്‍ തീരുമാനമായത്.

ജനീവയിലെ ഇടതുപക്ഷ പാര്‍ട്ടികളും, പ്രാദേശിക പാര്‍ട്ടികളും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ ആവശ്യമാണ് ഇതോടെ നടപ്പിലായത്. നേരത്തെ 2011ലും 2014ലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജനീവയിലെ അഞ്ച് ലക്ഷത്തില്‍പരം ജനങ്ങള്‍ മിനിമം വേതനം ഉയര്‍ത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

ഒരു മണിക്കൂറിലെ ചുരുങ്ങിയ വേതനം 19.50 പൗണ്ടായും ജനീവ ഉയര്‍ത്തി. ഇന്ത്യന്‍ റുപ്പിയില്‍ ഇത് 1854 രൂപയാണ്. അയല്‍ രാജ്യമായ ഫ്രാന്‍സിനേക്കാളും ഇരട്ടി തുകയാണ് ഇത്.

ടൂറിസത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ് പ്രധാനമായും സ്വിസ് ജനത. കൊവിഡ് സാഹചര്യത്തില്‍ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാകുന്നത്. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റിലെ ഭക്ഷ്യബാങ്കുകളിലുള്‍പ്പെടെ വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്ന് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വിസ് ലേബര്‍ പാര്‍ട്ടിയുടെ അലക്‌സാണ്ടര്‍ ഇനിലിനെ മിനിമം വേതനം ഉയര്‍ത്തേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം മിനിമം വേജ് ഉയര്‍ത്തുന്നത് തൊഴിലവസരങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ ജനീവയിലെ ഉയര്‍ന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയതിന് വോട്ടെടുപ്പില്‍ നിര്‍ണായകമായെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geneva to introduce minimum wage of 3,500 pound  a  month

We use cookies to give you the best possible experience. Learn more