മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ് ബി.ജെ.പിയിലേയ്ക്ക് ചേര്‍ന്നേയ്ക്കും
India
മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ് ബി.ജെ.പിയിലേയ്ക്ക് ചേര്‍ന്നേയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2014, 11:20 pm

[share]

[]ന്യൂദല്‍ഹി:  മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുതിര്‍ന്ന ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവ്‌രാജ്‌സിങ് ചൗഹാനുമായി വി.കെ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സിങ് ബി.ജെ.പിയിലേയ്‌ക്കെന്ന വാര്‍ത്ത പുറത്തു വന്നിരിയ്ക്കുന്നത്. നേരത്തേ അഴിമതിവിരുദ്ധ സമര നേതാവ് അണ്ണാ ഹസാരെയെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നാണ് വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നത്.

ഹരിയാനയില്‍ ബി.ജെ.പി സംഘടിപ്പിച്ച ഒരു റാലിയില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയോടൊപ്പം പ്രത്യക്ഷപ്പെട്ടതു മുതല്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാവാന്‍ തുടങ്ങിയിരുന്നു.

ഇപ്പോള്‍ സിങിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളാണ് വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

ജനനത്തീയതി വിവാദവുമായി ബന്ധപ്പെട്ടാണ് വി.കെ സിങ് ആദ്യം വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്.

2006ലാണ് വിവാദങ്ങളുടെ തുടക്കം. പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗിന്റെ റെക്കോര്‍ഡ്‌സ് പരിശോധിച്ചപ്പോഴാണ് ജനനതീയ്യതിയിലെ വൈരുദ്ധ്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആ സമയത്ത് പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന മിലിറ്ററി സെക്രട്ടറിയില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.

1950 ആയിരുന്നു മിലിറ്ററി സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്നു ജനനവര്‍ഷം. ഇതുതന്നെയാണ് പ്രതിരോധമന്ത്രാലയത്തിന്റെ പക്കലമുണ്ടായിരുന്നത്. ഈ തീയ്യതി പ്രകാരം 2012 മേയ് 31 ന് സിംഗ് വിരമിക്കണം.

എന്നാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം സിംഗിന്റെ  1951 മേയ് 10നാണ് സിംഗ് ജനിച്ചത്. ഇതാണ് തന്റെ ശരിയായ ജനനതീയതിയെന്ന് സിങ് വാദിക്കുകയായിരുന്നു.