| Monday, 12th June 2017, 6:01 pm

'കര്‍ഷകരോട് പുറം തിരിഞ്ഞ് മോദി സര്‍ക്കാര്‍'; കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുന്നവര്‍ പണം കണ്ടെത്തണമെന്ന് കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കര്‍ഷക സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുമ്പോള്‍ കര്‍ഷക പ്രശ്‌നങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.


You must read this യെച്ചൂരിയെ ആക്രമിച്ചത് സംഘപരിവാറുകാരന്‍ തന്നെ ; കുമ്മനത്തിനാകുമോ ഈ ചിത്രങ്ങള്‍ നിഷേധിക്കാന്‍


“കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള തുകയും സ്വന്തമായി കണ്ടെത്തേണ്ടി വരും, ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നല്‍കാനാകില്ല. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല.” അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ 1.36 കോടി കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു ഈ സാഹചര്യത്തിലായിരുന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്.


Dont miss വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഗുജറാത്ത് പൊലീസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍


ഇത്രയേറെ വിഷയങ്ങള്‍ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. പ്രധാനമന്ത്രി രാജ്യത്ത് പ്രധാന സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പുലര്‍ത്തുന്ന മൗനം തുടര്‍ന്നപ്പോള്‍ പ്രതികരിച്ച മന്ത്രിമാരാകട്ടെ കര്‍ഷക വിരുദ്ധ പ്രതികരണങ്ങളാണ് നടത്തിയത്.

We use cookies to give you the best possible experience. Learn more