കാല്‍പ്പന്തുകളിയില്‍ തുല്ല്യതയുടെ വിസില്‍ ; ഫുട്‌ബോള്‍ വിപ്ലവമാക്കി ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും ഒരുമിച്ച് പന്ത് തട്ടുന്നു
DSport
കാല്‍പ്പന്തുകളിയില്‍ തുല്ല്യതയുടെ വിസില്‍ ; ഫുട്‌ബോള്‍ വിപ്ലവമാക്കി ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറും ഒരുമിച്ച് പന്ത് തട്ടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2017, 8:37 pm

മലപ്പുറം: കോട്ടപ്പടി മൈതാനത്ത് ഇന്നൊരു ഫുട്‌ബോള്‍ മത്സരം നടന്നു. മത്സരമല്ല ഫുട്‌ബോള്‍ വിപ്ലവം എന്ന് വേണം പറയാന്‍. ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡറുമെല്ലാം ഒരുമിച്ച് ഒരു ജഴ്‌സിയണിഞ്ഞ് കാല്‍പന്തു തട്ടുകയായിരുന്നു ഇവിടെ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ സ്‌ക്രൈബ്‌സ് ഫുട്‌ബോള്‍ മേളയ്ക്കാണ് കോട്ടപ്പടി സ്റ്റേഡിയം വേദിയായത്.


Also Read: രണ്ടാം ദിനവും തുടര്‍ക്കഥയായി ബംഗ്ലാദേശ് മണ്ടത്തരം ; നഷ്ടമായത് നിലയുറപ്പിക്കും മുമ്പേ സാഹയെ പുറത്താക്കാനുള്ള അവസരം


കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് കാല്‍പ്പന്ത് കളിയിലൂടെ ഒരു വിപ്ലവത്തിന് തന്നെ ഇവിടെ തുടക്കം കുറിച്ചത്. സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് “സമത്വത്തിന്റേയും ഒരുമയുടേയും വലിയ ആകാശമാണ് ഫുട്‌ബോള്‍” എന്ന സന്ദേശത്തോടെ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

scribe

വനിതാ അക്കാദമി കോഴിക്കോട്, കടത്തനാട് രാജ അക്കാദമി, സ്റ്റുഡന്റ്‌സ് എഫ്.സി തൂത, വനിതാ അക്കാദമി വള്ളിക്കുന്ന് എന്നീ നാല് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആണും പെണ്ണും ട്രാന്‍സ്ജന്‍ഡറുമെല്ലാം ഒരേ മൈതാനത്ത് കളിക്കാനിറങ്ങിയത്. ലിംഗേതര മൈതാനങ്ങള്‍ തുറന്നുവിടുന്ന സ്വാതന്ത്രത്തിന്റെ തെരുവ് വലുതാണെന്ന് ഈ ടൂര്‍ണമെന്റ് കാണിച്ച് തരുന്നു.

football

കാല്‍പ്പന്തിന്റെ പോരാട്ട വീര്യവും ഒത്തൊരുമയും മാത്രമായിരുന്നില്ല, കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒരു നവചരിതത്തിന് കൂടി തുടക്കം കുറിക്കുകയുമായിരുന്നു. വിമണ്‍സ് ഫുട്‌ബോള്‍ അക്കാദമി കോഴിക്കോടായിരുന്നു മത്സരത്തിലെ വിജയികള്‍. പക്ഷെ പങ്കെടുത്ത മുഴുവന്‍ ടീമും സംഘാടകരും ഇന്ന് വിജയികളാണ്.