എന്നാ പിന്നെ ആണുങ്ങള്‍ പാവാടയിട്ട് വരട്ടെ| Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് ഇപ്പൊ മൊത്തത്തില്‍ പലരുടേയും പ്രശ്‌നം… പ്രത്യേകിച്ച് കാന്തപുരം സുന്നി വിഭാഗത്തിനും എംഎസ്എഫിനും ജമാഅത്തെ ഇസ്ലാമിക്കുമൊക്കെ… മറ്റ് വിയോജിപ്പുകളൊക്കെയുണ്ടെങ്കിലും ഇക്കാര്യത്തില്‍ എല്ലാവരും കൂടെ ഒന്നിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതൊന്നും അങ്ങനെ അനുവദിച്ച് കൊടുക്കാന്‍ പാടില്ല എന്നതാണ് അവരുടെ അഭിപ്രായം…

പെണ്‍കുട്ടികള്‍ പാന്റിടാന്‍ തുടങ്ങിയാല്‍ അപ്പാടെ ദീന്‍ തകര്‍ന്ന് പോകുമെന്ന് കരുതുന്നവരും ജെന്‍ഡര്‍ ന്യൂട്രല്‍ എന്നാല്‍ പെണ്ണുങ്ങളെ ആണ്‍വേഷം കെട്ടിക്കുകയാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ധരിക്കാന്‍ കഴിയുന്നതും ഏതെങ്കിലും ഒരു ജെന്‍ഡറിന് മാത്രമേ ഇടാന്‍ പറ്റൂ എന്ന തരത്തിലുള്ളതുമല്ലാത്ത,  പൊതുവെ കുട്ടികള്‍ക്ക് കൂടൂതല്‍ പ്രയാസങ്ങളുണ്ടാക്കാത്ത വസ്ത്രം എന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്‌കൂളുകളില്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെയുള്ള യൂണിഫോം കൊണ്ടുവരുന്നതിന്റെ പ്രധാന കാരണം നിലവിലുണ്ടായിരുന്ന യൂണിഫോം ആണ്‍കുട്ടികള്‍ക്ക് വളരെ സൗകര്യം നല്‍കുമ്പോഴും പെണ്‍കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്നതാണ്.

ബസ്സില്‍ കയറുമ്പോഴും ഓടുമ്പോഴും നടക്കുമ്പോഴും അങ്ങനെ സ്‌കൂള്‍ കാലത്തെ കുട്ടികളുടെ ആക്ടിവിറ്റികളിലൊക്കെ പെണ്‍കുട്ടികള്‍ മാത്രം ബുദ്ധിമുട്ടുന്നുന്നു എന്നതാണ്. സ്പോര്‍ട്ട്സ് ഡെ വരുമ്പോള്‍ പാവാട പൊത്തിപിടിച്ച് പെണ്‍കുട്ടികള്‍ കഷ്ടപ്പെട്ട് ഓടുന്നതും ചാടുന്നതും കാണാം..

അതിലൊരു മാറ്റം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വരുന്നത്. താത്പര്യമുള്ളവര്‍ക്ക് പുതിയ യൂനിഫോമിലേക്ക് മാറാം എന്നല്ലാതെ യൂനിഫോം അടിച്ചേല്‍പിക്കില്ല എന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

ലീഗിന്റെ പ്രധിനിധികളോട് ഒരുപക്ഷെ ഇത് പറഞ്ഞിട്ട് എത്രമാത്രം കാര്യമുണ്ട് എന്നറിയില്ല. കാരണം എന്തിനാണങ്ങനെയൊരു മാറ്റം എന്നവര്‍ ചോദിക്കും. സ്ത്രീവിവേചനത്തിനെതിരെ പരാതി ഉന്നയിച്ച ഹരിത കമ്മിറ്റിയെ തന്നെ അങ്ങ് പിരിച്ചുവിട്ട ചരിത്രമുള്ളവരോട് നമ്മളെന്ത്് പറയാനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gender Neutral Uniform in Balussery School Controversy| Trollodu Troll

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.