വിയന്ന: അഫ്ഗാന്‍ വനിതകള്‍ക്ക് ഒരു രാജ്യത്ത് അഭയം നല്‍കാന്‍ ലിംഗവും ദേശീയതയും മാത്രവും മതിയെന്ന ചരിത്ര പ്രാധാന്യമുള്ള വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്(ഇ.സി.ജെ). സ്ത്രീകളോട് താലിബാന്‍ സ്വീകരിക്കുന്ന വിവേചനപരമായ നടപടികള്‍ തന്നെ അവരുടെ അഭയാര്‍ത്ഥി പദവി ലഭിക്കാന്‍ ഉതകുന്നതാണെന്നും വിധിന്യായത്തില്‍ പറയുന്നു.
അഫ്ഗന്‍ വംശജരായ രണ്ട് യുവതികള്‍ക്ക് യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ അഭയാര്‍ത്ഥി പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് യുവതികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 2015ലും 2020ലും ഇതിന് സമാനമായി അഭയം തേടിയ രണ്ട് അഫ്ഗാന്‍ വനിതകള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ ഓസ്ട്രിയ വിസമ്മതിച്ചിരുന്നു. ഇതുംകൂടി പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്.
അതേസമയം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളൊക്കെ അഭയം തേടിയ എല്ലാ അഫ്ഗാന്‍ വനിതകള്‍ക്കും അഭയാര്‍ത്ഥി പദവി നല്‍കിയിരുന്നു.
ഒരുപക്ഷെ ഈ വനിതകള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയാല്‍ അതവരുടെ ജീവന് ഭീഷണിയാകും എന്നും വിധിയില്‍ കോടതിയില്‍ പറയുന്നുണ്ട്.
അഭയാര്‍ത്ഥിത്വം ഓസ്ട്രിയ സര്‍ക്കാര്‍ നിരസിച്ചതോട് രണ്ട് യുവതികളും ഹരജിയുമായി ഓസ്ട്രിയന്‍ സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചിരുന്നു. ഇതും നിരസിച്ചതോടെയാണ് ഇ.സി.ജെയെ സമീപിച്ചത്.
ഒരു സ്ത്രീയെന്ന നിലയില്‍ ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തിയാല്‍, അവരെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതുണ്ടെന്നും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നും വാദിച്ചതായി കോടതി രേഖകളില്‍ പറയുന്നു.
2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിയതോടെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം, ജോലി, സ്വാതന്ത്ര്യം എന്നീ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: Gender, nationality alone sufficient to grant asylum to Afghan women: EU Court of Justice