00:00 | 00:00
ആണിന് മാത്രം പറഞ്ഞതാണോ സെക്‌സ് | WomanXplaining
അനുപമ മോഹന്‍
2022 Jan 19, 12:25 pm
2022 Jan 19, 12:25 pm

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ സെക്‌സിനെ കുറിച്ചൊന്നും സംസാരിക്കില്ലെന്ന ധാരണയാണ് പൊതുവെ നമ്മുടെ സമൂഹത്തിനുള്ളത്. സ്ത്രീകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞാല്‍ അതിനെ വലിയ അസ്വാഭാവികതയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു രീതി മാധ്യമങ്ങള്‍ക്കുമുണ്ട്. സെക്‌സ് എന്നത് എല്ലാ മനുഷ്യര്‍ക്കുമുള്ള, ബയോളജിക്കല്‍ ആയ ഒരു പ്രൊസസ് ആണെങ്കിലും എല്ലാ ജെന്‍ഡറിലും പെട്ട മനുഷ്യര്‍ക്ക് സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരുപോലെ ഇടപാനുള്ള ഒരു സ്‌പേസ് നമ്മുടെ നാട്ടിലില്ല. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗ അനീതകളെ കുറിച്ചാണ് ഈ എപ്പിസോഡ്.

Content Highlight: Gender injustice in sex -womenxplaining – anupama mohan