|

ലിംഗസമത്വം നിര്‍ണയിക്കേണ്ടത് ആണ്‍-പെണ്‍ സ്വത്വവ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം: എം.എസ്.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ക്യാമ്പസുകളിലെ ആണ്‍- പെണ്‍ അതിരുകള്‍ ദുർബലീകരിക്കുന്നത്  പ്രത്യാഘാതകങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് എം.എസ്.എം നേതൃസംഗമം.

സ്ത്രീകളും പുരുഷന്മാരും ബൗദ്ധികമായും ഭൗതികമായും സ്വത്വവ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരാണെന്നും ആ വ്യത്യസ്തത പരിഗണിക്കാതെയുള്ള ലിംഗസമത്വ വാദങ്ങള്‍ അപ്രായോഗികവും അപകടകരമാണെന്നും എം.എസ്.എം അഭിപ്രായപ്പെട്ടു.

എറണാകുളത്ത് വെച്ച് 2022 ജനവരി 7,8,9 തിയ്യതികളില്‍ നടക്കുന്ന 25ാമത് അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് അന്തിമരൂപം നേതൃസംഗമത്തില്‍ നല്‍കിയിട്ടുണ്ട്.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്‌ലിം ഫാറൂഖി, ജനറല്‍ സെക്രട്ടറി സുഹ്ഖി ഇംറാന്‍, അമീന്‍ അസ്‌ലഹ് , സൈഫുദീന്‍ സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Gender equality should be determined by considering gender differences: MSM